KeralaLatest NewsNews

ഒരു ജാതി, ഒരു മതം, ഒരു ദൈവം മുഴങ്ങുന്നു; ശ്രീനാരായണഗുരു സമാധി ഇന്ന്

ഗുരുദേവന്‍ സൃഷ്ടിച്ച സാമൂഹ്യവിപ്ലവമാണ് പില്‍ക്കാലത്ത് കേരളത്തിലുണ്ടായ എല്ലാ പുരോഗമന പ്രസ്ഥാനങ്ങളുടെയും അടിസ്ഥാനസ്രോതസ്

തിരുവനന്തപുരം: ഒരു ജാതി, ഒരു മതം, ഒരു ദൈവം എന്ന മഹത്തായ സന്ദേശം മാനവര്‍ക്ക് നല്‍കിയ നവോത്ഥാന നായകന്‍ ശ്രീനാരായണ ഗുരുദേവന്‍റെ എണ്‍പതാം മഹാസമാധി ഗുരുഭക്തര്‍ വിവിധപരിപാടികളോടെ ഇന്ന് ആചരിക്കുന്നു. മഹാസമാധി സ്ഥിതിചെയ്യുന്ന വര്‍ക്കല ശിവഗിരിയില്‍ സമ്മേളനം മന്ത്രി പി.കെ. ശ്രീമതി രാവിലെ ഉദ്ഘാടനം ചെയ്യും.

ALSO READ: കരുണാകരൻ സ്മാരക ട്രസ്റ്റ് ക്രമക്കേട്; കോൺഗ്രസ് നേതാക്കൾക്ക് പിടി വീണു

ഗുരുദേവകൃതികളുടെ ആലാപനത്തോടെയാണ്‌ ആചരണപരിപാടികള്‍ക്ക്‌ തുടക്കം. സമ്മേളനത്തെത്തുടര്‍ന്ന്‌ ഉപവാസയജ്ഞം ആരംഭിക്കും. ഉപവാസയജ്ഞം വൈകീട്ട്‌ മൂന്നുമണിക്ക്‌ സമാപിക്കും. വൈകീട്ട്‌ 3.30നാണ്‌ മഹാസമാധിപൂജ. ചടങ്ങുകളില്‍ ശ്രീനാരായണധര്‍മ്മസംഘം പ്രസിഡന്റ്‌ സ്വാമി പ്രകാശാനന്ദ അധ്യക്ഷനായിരിക്കും.

ഗുരുവിന്റെ പരിപാവനമായ ജീവിതം കേരളത്തിന്റെ നവോത്ഥാന ചരിത്രമാണ്. അറിവും, വിദ്യാഭ്യാസവും, ക്ഷേത്ര ദര്‍ശനം പോലും അധസ്ഥിതര്‍ക്ക് നിഷിദ്ധമായിരുന്ന കാലഘട്ടത്തില്‍ ചെമ്പഴന്തി എന്ന ഗ്രാമത്തില്‍ മാടനാശാന്റെയും, കുട്ടിയമ്മയുടേയും പുത്രനായി ജനിച്ച നാണുവില്‍നിന്ന് പില്‍ക്കാലത്ത് ശ്രീ നാരായണഗുരു ഇന്ന് ലോകമാകെ ആദരിക്കുന്ന മഹാത്മാവിലേക്ക് ഉയര്‍ന്നത് മനുഷ്യസാഹോദര്യത്തിലധിഷ്ടിതമായ ദാര്‍ശനികതയിലൂടെയാണ്.

ALSO READ: മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ രാജി രാഷ്‌ട്രപതി അംഗീകരിച്ചു

1928 ല്‍ സെപ്തംബര്‍ ഇരുപതാം തീയതി ശിവഗിരിയില്‍ വച്ചാണ് ഗുരു സമാധിയടഞ്ഞത്. പൊതുസമൂഹധാരയില്‍ പ്രവേശിക്കാനനുവദിക്കാതെ മാറ്റി നിര്‍ത്തിയ അധഃസ്ഥിത വിഭാഗത്തെ അറിവിന്റെ വെളിച്ചം നല്‍കി മുഖ്യധാരയിലേക്ക് കൈപിടിച്ചുയര്‍ത്തി ഗുരുദേവന്‍. ആരാധനാ സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടവര്‍ക്ക് ദേവാലയങ്ങളുണ്ടാക്കി. വിദ്യ നിഷേധിക്കപ്പെട്ടവര്‍ക്ക് വേണ്ടി വിദ്യാലയങ്ങളാരംഭിച്ചു. അറിവിന്റെ ആഴങ്ങളിലൂടെ ഗുരുദേവന്‍ സൃഷ്ടിച്ച സാമൂഹ്യവിപ്ലവമാണ് പില്‍ക്കാലത്ത് കേരളത്തിലുണ്ടായ എല്ലാ പുരോഗമന പ്രസ്ഥാനങ്ങളുടെയും അടിസ്ഥാനസ്രോതസ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button