ന്യൂഡല്‍ഹി :എ.ടി.എം കാര്‍ഡ് ഇടപാടുകള്‍ പരാജയപ്പെട്ടാല്‍ ഉപഭോക്താവിന് പണം തിരികെ ലഭിക്കാനുള്ള നടപടിയുമായി ആര്‍ബിഐ രംഗത്തെത്തി. ഇതിനുള്ള സമയപരിധി റിസര്‍വ് ബാങ്ക് നിശ്ചയിച്ചു. സമയപരിധി കഴിഞ്ഞാല്‍ ബാങ്കുകള്‍ അക്കൗണ്ടുടമക്ക് പിഴ നല്‍കണം. ഐ.എം.പി.എസ്, യു.പി.ഐ, ഇ-വാലറ്റ് എന്നിവ വഴിയുള്ള ഇടപാടുകള്‍ക്കും നിര്‍ദേശം ബാധകമാണ്. നിശ്ചിത ദിവസം കഴിഞ്ഞാല്‍ ഒരു ദിവസം 100 രൂപവീതം ഉപഭോക്താവിന് നല്‍കണമെന്നാണ് ആര്‍.ബി.ഐ നിര്‍ദേശിച്ചിട്ടുള്ളത്.
Read Also : എ.ടി.എം കാര്‍ഡ് ഒരുതവണ പോലും ഉപയോഗിച്ചിട്ടില്ല: നഷ്ടമായത് ഒന്നര ലക്ഷം രൂപ
അക്കൗണ്ടില്‍ പണം തിരികെയെത്താറുണ്ടെങ്കിലും ചിലപ്പോള്‍ മറിച്ചും ഉണ്ടാകാറുണ്ടെന്ന പരാതി വ്യാപകമായതോടെയാണ് ആര്‍.ബി.ഐയുടെ പുതിയ നിര്‍ദേശം. ബാങ്കില്‍ നേരിട്ടെത്തി പരാതി നല്‍കിയാലാണ് അക്കൗണ്ട് ഉടമയ്ക്ക് പണം ലഭിച്ചിരുന്നത്.
എ.ടി.എമ്മില്‍നിന്ന് പണം ലഭിച്ചില്ലെങ്കില്‍ അഞ്ചുദിവസമാണ് അക്കൗണ്ടില്‍ തിരികെ പണംവരവുവെയ്ക്കുന്നതിന് ബാങ്കിന് അനുവദിച്ചിട്ടുള്ളത്. അതുകഴിഞ്ഞാല്‍ പ്രതിദിനം 100 രൂപവീതം അക്കൗണ്ട് ഉടമയ്ക്ക് നല്‍കേണ്ടിവരും.
ഐ.എം.പി.എസ്, യു.പി.ഐ ഇടപാടുകള്‍ക്ക് ഒരുദിവസം കഴിഞ്ഞാല്‍ ഓരോദിവസവും 100 രൂപവീതം പിഴ നല്‍കണം. യു.പി.ഐ വഴി ഷോപ്പിങ് നടത്തുമ്പോള്‍, അക്കൗണ്ടില്‍നിന്ന് ഡെബിറ്റ് ചെയ്യുകയും എന്നാല്‍ കച്ചവടക്കാരന് ലഭിക്കാതിരിക്കുകുയും ചെയ്താല്‍ അഞ്ചുദിവസത്തിനകം പണം നല്‍കണമെന്നാണ് നിര്‍ദേശം. അതുകഴിഞ്ഞാല്‍ പ്രതിദിനം 100 രൂപ വീതം കച്ചവടക്കാരന് പിഴ നല്‍കണം.
എ.ടി.എം വഴി ഇടപാടു നടത്തുമ്പോള്‍ പണം ലഭിക്കാതിരിക്കുകയും അക്കൗണ്ടില്‍നിന്ന് കുറവുചെയ്യുകയും ചെയ്യതും പതിവാണ്. ഉപഭോക്താവിന്റേതല്ലാത്ത കാരണത്താന്‍ പണമിടപാട് തടസ്സപ്പെട്ടാല്‍ അതിന്റെ ഉത്തരവാദിത്വം ബാങ്കിനാണെന്ന് ആര്‍.ബി.ഐയുടെ സര്‍ക്കുലറില്‍ പറയുന്നു.
Post Your Comments