KeralaLatest NewsNews

അഴിമതിയും അനധികൃത നിയമനങ്ങളും പുറത്ത് വരുമെന്ന് ഭയം; കിയാലിൽ ആഡിറ്റ് നിഷേധിക്കുന്നതിനെ പിന്നിലെ കാരണം എന്താണെന്ന് വ്യക്തമാക്കി ചെന്നിത്തല

തിരുവനന്തപുരം: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവള കമ്പനിയിൽ നടക്കുന്ന അഴിമതിയും അനധികൃത നിയമനങ്ങളും പുറത്ത് വരുമെന്ന് ഭയത്താലാണ് സി.എ.ജിയുടെ ആഡിറ്റ് നിഷേധിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിക്കയച്ച കത്തിലാണ് ചെന്നിത്തല ഇക്കാര്യം ആരോപിക്കുന്നത്. സര്‍ക്കാരിനും പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കുമായി 65 ശതമാനത്തിലേറെ ഓഹരിയുണ്ട്. എന്നാൽ കിയാല്‍ സര്‍ക്കാര്‍ കമ്പനിയല്ല എന്ന വാദം വിചിത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി.

Read also: കേസുകളിൽ പ്രതികളായ സിപിഎം പ്രവർത്തകരെ രക്ഷിക്കും; അണിയറയിൽ നീക്കവുമായി സംസ്ഥാന സർക്കാർ

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് കണ്ണൂര്‍ വിമാനത്താവള കമ്പനി ഇ.പി. ജയരാജന്റെ തിരഞ്ഞെടുപ്പ് പരസ്യത്തിനും പിണറായി വിജയന്റെ നവകേരള യാത്ര, എല്‍.ഡി.എഫ് മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങ് എന്നിവയുടെ പരസ്യങ്ങള്‍ക്കും പണം നല്‍കിയത് നിയമവിരുദ്ധമാണെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടുന്നു. കിയാലിന്റെ പ്രവര്‍ത്തനങ്ങളില്‍ സുതാര്യതയും വ്യക്തതയും ഉറപ്പുവരുത്താന്‍ അവിടെ സി.എ.ജി ആഡിറ്റിംഗിന് മുഖ്യമന്ത്രി മുന്‍കൈ എടുക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button