KeralaLatest NewsNews

യുവാക്കളുടെ പ്രാതിനിധ്യം ഉറപ്പാക്കി ജനങ്ങൾക്ക് സ്വീകാര്യരായ സ്ഥാനാർഥികൾ മത്സരിക്കും; ഉപതിരഞ്ഞെടുപ്പിനെക്കുറിച്ച് മുല്ലപ്പള്ളി

തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പുകൾ സംസ്ഥാന സർക്കാരിനെതിരായ വിധിയെഴുത്താകുമെന്നും അഴിമതിയും ശബരിമല വിഷയവും ഈ തിരഞ്ഞെടുപ്പിൽ പ്രധാന പ്രചാരണ വിഷയമാകുമെന്നും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. വടകരയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. യുവാക്കളുടെ പ്രാതിനിധ്യം ഉറപ്പാക്കി ജനങ്ങൾക്ക് സ്വീകാര്യരായ സ്ഥാനാർഥികളായിരിക്കും മത്സരിക്കുന്നതെന്നും മുല്ലപ്പള്ളി കൂട്ടിച്ചേർത്തു.

Read also: മൂന്നു നേരവും ‘മുന്തിയ’ പദപ്രയോഗങ്ങള്‍ അടങ്ങിയ ഫോൺ കോളുകള്‍; സഹികെട്ട് നഗരത്തിലെ വനിതാ പൊലീസ്

അതേസമയം ലോക്സഭാ തിരഞ്ഞെടുപ്പിലെ പ്രകടനം നിയമസഭാ ഉപതിരഞ്ഞെടുപ്പുകളിലും ആവർത്തിക്കുമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി. ഞ്ചേശ്വരത്ത് തിരഞ്ഞെടുപ്പ് വൈകിച്ചത് ബിജെപിയാണ്. ഇത് വോട്ടെടുപ്പില്‍ പ്രതിഫലിക്കുമെന്നും ചെന്നിത്തല പറയുകയുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button