Latest NewsIndiaNews

ഡല്‍ഹിയിലേയ്ക്ക് കര്‍ഷക മാര്‍ച്ച് : കനത്ത സന്നാഹങ്ങളുമായി പൊലീസ്

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ ഡല്‍ഹിയിലേയ്ക്ക് കര്‍ഷക മാര്‍ച്ച്. ഉത്തര്‍പ്രദേശിലെ നോയിഡയില്‍ നിന്നാണ് ഡല്‍ഹിയിലെ കിസാന്‍ ഘട്ടിലേക്ക് കര്‍ഷകരുടെ മാര്‍ച്ച് നടക്കുന്നത്.. ഭാരതീയ കിസാന്‍ സംഘത്തിന്റെ നേതൃത്വത്തിലാണ് മാര്‍ച്ച് നടത്തുന്നത്. മാര്‍ച്ചിനെ കരുതി ഡല്‍ഹി-യുപി അതിര്‍ത്തിയില്‍ വലിയ തോതില്‍ പൊലീസ് സന്നാഹത്തെ വിന്യസിച്ചിരിക്കുകയാണ്.

Read Also : ഇനി മുന്‍ഗണന ഗഗന്‍യാന്‍ ദൗത്യത്തിന്; വിക്രം ലാന്‍ഡറുമായുള്ള ബന്ധം പുനഃസ്ഥാപിക്കാൻ കഴിഞ്ഞില്ലെന്ന് ഐ.എസ്.ആര്‍.ഒ. മേധാവി

കര്‍ഷക കടങ്ങള്‍ എഴുതിത്തള്ളുക, കരിമ്പ്് വിളകള്‍ക്ക് മതിയായ വില നല്‍കുക, വൈദ്യുതി നിരക്കുകള്‍ കുറക്കുക എന്നീ ആവശ്യങ്ങള്‍ ഉയര്‍ത്തിയാണ് കര്‍ഷകര്‍ മാര്‍ച്ച് നടത്തുന്നത്.

കര്‍ഷകരുടെ മാര്‍ച്ച് കടന്നുവരുന്നതിനാല്‍ പലയിടങ്ങളിലും ഗതാഗത തടസ്സം നേരിട്ടു. എന്‍എച്ച് 9, എന്‍എച്ച്24കളില്‍ ഗതാഗത കുരുക്കുണ്ടായി. അക്ഷര്‍ധാം വഴിയാണ് മാര്‍ച്ച് നടത്തുന്നത്.

ഡല്‍ഹി, ഉത്തര്‍പ്രദേശ് അതിര്‍ത്തിയില്‍ വലിയ പൊലീസ് സന്നാഹത്തെയാണ് നിയോഗിച്ചിരിക്കുന്നത്. നോയിഡ ജില്ലാ ഭരണകൂടവുമായി നടന്ന ചര്‍ച്ച പരാജയപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് മാര്‍ച്ച് നടത്തുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button