Latest NewsUSANews

സഭയിൽ നടക്കുന്ന ലൈംഗികാതിക്രമം തടയാൻ ഒരു വഴിയുണ്ട്; കന്യാസ്ത്രീ പറഞ്ഞത്

റോബോട്ടിനു ലിംഗഭേദമില്ല. ഇത്തരം ലിംഗ വ്യത്യാസങ്ങൾ കണക്കിലെടുക്കാതെ അല്പം കൂടി മെച്ചപ്പെട്ട രീതിയിൽ അവർക്ക് സമൂഹത്തെ സേവിക്കാനാവും

ന്യൂയോർക്ക്: കത്തോലിക്ക സഭയിൽ നടക്കുന്ന ലൈംഗികാതിക്രമം തടയാൻ വിചിത്രമായ ഒരു നിർദ്ദേശം മുന്നോട്ടു വെച്ചിരിക്കുകയാണ് കന്യാസ്ത്രീയായ വില്ലനോവ സര്‍വ്വകലാശാലയിലെ ദൈവശാസ്ത്ര ഗവേഷക ഡോക്ടർ ഇലിയാ ദെലിയോ. ഫ്രാന്‍സിസ്‌കന്‍ സഭാംഗമാണ് ഡോ. ഇലിയാ ദെലിയോ.

ALSO READ: നഴ്‌സുമാരുമായി പോയ വാഹനം അപകടത്തില്‍പ്പെട്ടു; മലയാളികള്‍ ഉള്‍പ്പെട്ട സംഘം മരുഭൂമിയില്‍ കുടുങ്ങിയത് മണിക്കൂറുകളോളം

വൈദികരായി ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് സാങ്കേതികതയുള്ള റോബോട്ടുകളെ നിയമിച്ചാൽ സഭയിലെ ലൈംഗികാതിക്രമം തടയാനാവുമെന്ന് ഇവർ പറയുന്നു.

പുരുഷാധിപത്യമാണ് കത്തോലിക്ക സഭയിൽ നടക്കുന്നത്. യഥാർത്ഥത്തിൽ പുരുഷ കേന്ദ്രീകൃതമായ ഒന്നാണ് കത്തോലിക്ക സഭ. നമ്മൾക്ക് അവിടെ ലൈംഗികാതിക്രമങ്ങൾ നേരിടേണ്ടി വരുന്നുണ്ട്. അതുകൊണ്ട് ഞാനൊരു റോബോട്ട് വൈദികനെ ആഗ്രഹിക്കുന്നുണ്ടോ? ഉണ്ടെന്നു പറയാം. റോബോട്ടിനു ലിംഗഭേദമില്ല. ഇത്തരം ലിംഗ വ്യത്യാസങ്ങൾ കണക്കിലെടുക്കാതെ അല്പം കൂടി മെച്ചപ്പെട്ട രീതിയിൽ അവർക്ക് സമൂഹത്തെ സേവിക്കാനാവും.- ഇലിയാ പറഞ്ഞു. റോബോട്ടുകൾ മനുഷ്യർക്ക് പകരമാവുമെന്ന് ഭയക്കേണ്ടതില്ലെന്നും മറിച്ച്, അവർ മനുഷ്യരുമായി പങ്കാവുകയാണെന്ന ബോധം ഉണ്ടാവുകയാണ് വേണ്ടതെന്നും അവർ സൂചിപ്പിച്ചു.

ALSO READ: മൂന്നു നേരവും ‘മുന്തിയ’ പദപ്രയോഗങ്ങള്‍ അടങ്ങിയ ഫോൺ കോളുകള്‍; സഹികെട്ട് നഗരത്തിലെ വനിതാ പൊലീസ്

ജപ്പാനിൽ ബുദ്ധിസ്റ്റ് ശവസംസ്കാരം വർഷങ്ങളായി നടത്തുന്നത് ഒരു റോബോട്ടാണ്. ഈ മാസാദ്യത്തിൽ ജപ്പാനിലെ ബുദ്ധ ക്ഷേത്രത്തില്‍ കാർമികനായി ഒരു റോബോട്ട് പുരോഹിതൻ എത്തിയിരുന്നു. റോബോട്ട് നടത്തിയ പ്രഭാഷണത്തിനു പിറകെയാണ് ഇലിയാ ഈ അഭിപ്രായ പ്രകടനം നടത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button