കൊച്ചി : മരടിലെ ഫ്ളാറ്റുകള്‍ പൊളിയ്ക്കുന്നതിനെതിരെ
പ്രവാസികള്‍ രംഗത്ത്. ഫ്ളാറ്റുകള്‍ പൊളിയ്ക്കുന്നതിനെതിരെ അമേരിക്കയിലെ മലയാളികളാണ് രംഗത്ത് എത്തിയിരിക്കുന്നത്. കൊച്ചിയുടെ വിവിധ ഭാഗങ്ങളില്‍ ഫ്ളാറ്റുകള്‍ മോഹവില കൊടുത്ത് വാങ്ങിച്ചവരാണ് ഫ്ളാറ്റ് പൊളിയ്ക്കല്‍ തീരുമാത്തിനെതിരെ രംഗത്ത് എത്തിയിരിക്കുന്നത്. ഞായറാഴ്ച അമേരിക്കയിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെ നേരില്‍ക്കണ്ട് നിവേദനം നല്‍കാനും നീക്കം നടക്കുന്നുണ്ട്.
Read Also : മരടിലെ ഫ്ളാറ്റുകള്‍ പൊളിയ്ക്കാന്‍ വെറും 30 ദിവസം : സന്നദ്ധത അറിയിച്ച് ബംഗളൂരു കമ്പനി
അമേരിക്കന്‍ പൗരത്വമുള്ള മലയാളികളായ ഫ്ളാറ്റുടമകള്‍ ‘ഫൊക്കാന’ വഴിയും മറ്റു ബന്ധങ്ങള്‍ ഉപയോഗിച്ചും ഇന്ത്യയിലെ തങ്ങളുടെ നിക്ഷേപമായ ഫ്ളാറ്റുകള്‍ പൊളിക്കുന്നത് ഒഴിവാക്കാന്‍ ഉദ്യോഗസ്ഥ-ഭരണ തലങ്ങളിലെ ഇടപെടലുകള്‍ക്കായാണ് തിരക്കിട്ട നീക്കങ്ങള്‍ ആരംഭിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് മരട് ‘ഹോളിഫെയ്ത്ത് -എച്ച് ടു ഒ’ റെസിഡന്‍സ് അസോസിയേഷന് അംഗങ്ങള്‍ കഴിഞ്ഞദിവസം ന്യൂ ജഴ്സിയില്‍ അടിയന്തരയോഗം ചേര്‍ന്നു.
Read Also : മരടിലെ ഫ്ളാറ്റുകള്‍ പൊളിയ്ക്കുമ്പോള്‍ ഉണ്ടാകുന്ന പ്രശ്നങ്ങളെ കുറിച്ച് ചെന്നൈ ഐ.ഐ.ടി
നാല്‍പ്പത്തയ്യായിരത്തോളം മലയാളികളെ പ്രതിനിധാനംചെയ്യുന്ന ‘ഫൊക്കാന’യുടെ പ്രസിഡന്റ് മാധവന് ബി. നായരുമായി വിഷയം ചര്‍ച്ചചെയ്യാനുള്ള നീക്കവും ആരംഭിച്ചു. പ്രശ്നപരിഹാരത്തിനായി മുഖ്യമന്ത്രി പിണറായി വിജയനു കത്തയച്ചതായും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇ-മെയില്‍ അയച്ചതായും അംഗങ്ങള്‍ പറഞ്ഞു.
Post Your Comments