ജൂലൈ 29 ദേശീയ ലിപ്സ്റ്റിക് ദിനമായാണ് ഫാഷന്‍ ലോകം ആചരിക്കുന്നത്. ചുണ്ടുകൾ കൂടുതൽ ഭംഗിയാക്കാൻ സഹായിക്കുന്ന ഒന്നാണ് ലിപ്സ്റ്റിക്കുകൾ. പല സ്ത്രീകളും ദിനവും ഉപയോഗിക്കുന്ന ഒന്നാണ് ലിപ്സ്റ്റിക്. ഒരു ദിവസം പോലും ലിപ്സറ്റിക് ഇടാതിരിക്കാന്‍ കഴിയില്ല എന്ന അവസ്ഥ പോലും പലര്‍ക്കുമുണ്ട്. ഹാന്‍റ്ബാഗില്‍ കുറഞ്ഞത് രണ്ട് നിറത്തിലുള്ള ലിപ്സ്റ്റിക്കെങ്കിലും കൊണ്ടു നടക്കുന്ന സ്ത്രീകളുമുണ്ട്.
ALSO READ: വാശിപിടിച്ചാൽ കുട്ടികൾക്ക് മൊബെെൽ ഫോൺ നൽകാമോ? രക്ഷിതാക്കൾ അറിയേണ്ട കാര്യങ്ങൾ
കാഡ്മിയം, ലെഡ്, അലുമിനിയം എന്നിവയാണ് ലിപ്സ്റ്റിക്കിൽ അടങ്ങിയിരിക്കുന്ന മെറ്റലുകള്‍. ഇവ കൂടുതൽ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കും. ലിപ്സ്റ്റിക് ഉപയോഗിക്കുന്ന ഒരു വ്യക്തിയുടെ ഉള്ളില്‍ 24 മില്ലിഗ്രാം രാസവസ്തുക്കള്‍ എത്തുന്നുണ്ടെന്നാണ് എൻവയൺമെന്റ് ഹെല്‍ത്ത് ആന്‍ഡ് പെഴ്സ്പെക്ടീവ്സ് നടത്തിയ പഠനത്തിൽ പറയുന്നത്.
ALSO READ: പുകവലി പ്രകൃതിക്കും ഹാനികരം; ചില പുതിയ അറിവുകൾ
പരുക്കന്‍ ലിപ്സ്റ്റിക്കുകള്‍ ചുണ്ടിനെ വരണ്ടതായി തോന്നിക്കും. മിനുസമുള്ളവ അധികനേരം നീണ്ടു നില്‍ക്കില്ല. ദീര്‍ഘനേരം നിലനില്‍ക്കുന്ന ലിപ്സ്റ്റിക് തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കുക.
Post Your Comments