ബെംഗളൂരു: ബെംഗളൂരു കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഇലക്ട്രിക് സ്റ്റാര്‍ടപ്പ് കമ്പനിയായ ആതറിന്‍റെ അടിസ്ഥാന മോഡലായ ആതര്‍ 340ന്റെ നിര്‍മ്മാണം കമ്പനി നിർത്തി പകരം പുതിയ മോഡൽ അവതരിപ്പിക്കുന്നു.
ALSO READ: മാണിയുടെ മണ്ഡലം പിടിക്കാൻ മാണി; മാണി കേരള കോൺഗ്രസ് സീറ്റ് നില നിർത്താൻ ജോസ് കെ മാണി
2018 ജൂണിലാണ് ആതര്‍ 340 വിപണിയിലെത്തുന്നത്. ആവശ്യക്കാര്‍ കുറയുന്നതാണ് പ്രധാന കാരണം.ആതര്‍ 340, ആതര്‍ 450 ഇ സ്‌കൂട്ടറുകളാണ് കമ്പനി വിപിണിയിലെത്തിക്കുന്നത്. ഇതില്‍ പ്രീമിയം മോഡലായ ആതര്‍ 450 ഇ സ്‌കൂട്ടറിനോടാണ് വിപണിക്ക് പ്രിയമെന്നും 99 ശതമാനം പേരും ഈ മുന്തിയ വകഭേദം തേടിയെത്തുന്നവരാണെന്നുമാണ് കമ്പനി പറയുന്നത്.
ALSO READ: പാലാരിവട്ടം പാലം അഴിമതി: ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് ഉമ്മൻചാണ്ടി
ആതര്‍ 450 പകരമായി നല്‍കാനാണ് കമ്പനിയുടെ നീക്കം. ബെംഗളൂരുവിലും ചെന്നൈയിലുമാണ് നിലവില്‍ ആതര്‍ എനര്‍ജിയുടെ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ വില്‍പ്പനയിലുള്ളത്. ആതര്‍ 450 സ്‌കൂട്ടറിന് ചെന്നൈയില്‍ 1.22 ലക്ഷം രൂപയും ബെംഗളൂരുവില്‍ 1.14 ലക്ഷം രൂപയുമാണ് വില. നിലവില്‍ ആതര്‍ 340 ബുക്ക് ചെയ്‍തവര്‍ക്കും ആ മോഡല്‍ ലഭിക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
Post Your Comments