മുംബൈ : കഴിഞ്ഞ ദിവസത്തെ കനത്ത നഷ്ടത്തിനു ശേഷം, വ്യാപാര ആഴ്ച്ചയിലെ അവസാന ദിനത്തിൽ ഓഹരി വിപണിയിൽ ഉണർവ്. സെന്‍സെക്‌സ് 48 പോയിന്റ് ഉയര്‍ന്ന് 36,141ലും നിഫ്റ്റി 10 പോയിന്റ് ഉയർന്നു 10,714ലുമാണ് വ്യാപാരം തുടങ്ങിയത്. ബിഎസ്ഇയിലെ 405 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലെത്തിയപ്പോൾ, 231 ഓഹരികള്‍ നഷ്ടത്തിലേക്ക് വീണു. മിഡ്ക്യാപ്, സ്മോള്‍ ക്യാപ് ഓഹരികളും നഷ്ടത്തിലാണ്. 28 ഓഹരികള്‍ക്ക് മാറ്റമില്ല. വാഹന ഓഹരികള്‍ മാത്രമാണ് നേട്ടത്തിലായത്. അസംസ്‌കൃത എണ്ണവില ആഭ്യന്തര സൂചികകള്‍ക്ക് ഭീഷണിയായേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
Also read : നേട്ടം കൈവിട്ടു : ഓഹരി വിപണി തുടങ്ങിയത് നഷ്ടത്തിൽ
ടാറ്റ സ്റ്റീല്‍, മാരുതി സുസുകി, എച്ച്ഡിഎഫ്സി ബാങ്ക്, ഇന്ത്യബുള്‍സ് ഹൗസിങ്, ഐഷര്‍ മോട്ടോഴ്സ്, റിലയന്‍സ്, ബജാജ് ഫിനാന്‍സ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലും, ആക്സിസ് ബാങ്ക്, കോള്‍ ഇന്ത്യ, പവര്‍ഗ്രിഡ്, ഗെയില്‍ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ് വ്യാപാരം.
Post Your Comments