ന്യൂഡല്‍ഹി: എല്‍ഐസിയുടെ പണം തകര്‍ച്ച നേരിടുന്ന കമ്പനികളില്‍ കേന്ദ്ര സര്‍ക്കാര്‍ നിക്ഷേപിക്കുന്നുവെന്ന ആരോപണവുമായി എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ജനങ്ങള്‍ വിശ്വസിച്ചു പണം എല്‍ഐസിയില്‍ നിക്ഷേപിക്കുന്നു. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ ജനങ്ങളുടെ വിശ്വാസം തകര്‍ക്കുന്നുവെന്നും രണ്ടര മാസം കൊണ്ട് എല്‍ഐസിക്ക് 57,000 കോടി രൂപ നഷ്ടപ്പെട്ടുവെന്നും പ്രിയങ്ക വ്യക്തമാക്കി.
Read also: സ്കൂള്‍ ബസില്‍ അകപ്പെട്ട കുട്ടി തീവ്രപരിചരണ വിഭാഗത്തില്‍
സാധാരണക്കാര്‍ കഠിനാധ്വാനം ചെയ്ത പണം ഭാവി സുരക്ഷയ്ക്കായി എല്‍ഐസിയില്‍ നിക്ഷേപിക്കുന്നു. എന്നാല്‍ ബിജെപി സര്‍ക്കാര്‍ നഷ്ടം സൃഷ്ടിക്കുന്ന കമ്പനികളില്‍ എല്‍ഐസി പണം നിക്ഷേപിക്കുന്നു.ഇന്ത്യയിലുള്ള വിശ്വാസത്തിന്റെ മറ്റൊരു പേരാണ് എല്‍ഐസി. എന്നാലിപ്പോൾ ജനങ്ങളുടെ വിശ്വാസം തകർന്നിരിക്കുകയാണെന്നും പ്രിയങ്ക കൂട്ടിച്ചേർത്തു.
Post Your Comments