ജറുസലേം: ഇസ്രയേലിന്റെ രാഷ്ട്രീയ പ്രതിസന്ധി മാറ്റമില്ലാതെ തുടരുകയാണ്. ഇന്നലെ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതോടെ ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷമില്ല. മാത്രമല്ല ബെഞ്ചമിന്‍ നെതന്യാഹുവും ഗാന്‍സും പ്രധാനമന്ത്രിയാകാനുള്ള ഒരുക്കത്തിലാണ്. അതേ സമയം പ്രസിഡന്റ് റ്യൂവന്‍ റിവ്‌ലിന്‍ തിരഞ്ഞെടുക്കപ്പെട്ട കക്ഷികളുമായി ആലോചിച്ച് അടുത്ത സര്‍ക്കാര്‍ രൂപീകരിക്കുന്നത് ആരെന്ന വിഷയത്തെക്കുറിച്ച് ഞായറാഴ്ച തീരുമാനിക്കുമെന്ന് പറഞ്ഞു.ചര്‍ച്ചയിലെ ശുപാര്‍ശകളെ അടിസ്ഥാനമാക്കി ഒരു തിരഞ്ഞെടുപ്പ് നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രസിന്റിന്റെ ശുപാര്‍ശയെ അടിസ്ഥാനമാക്കി സര്‍ക്കാര്‍ രൂപീകരിക്കാന്‍ 42 ദിവസമുണ്ടാകും. ഇതില്‍ പരാജയപ്പെട്ടാല്‍ പ്രസിഡന്റ് തന്റെ രണ്ടാമത്തെ ശുപാര്‍ശ മുന്നോട്ട് വെയ്ക്കാം. ഇവ രണ്ടും പരാജയപ്പെട്ടാല്‍ മറ്റൊരു പാര്‍ലമെന്റ് അംഗത്തെ സര്‍ക്കാര്‍ കെട്ടിപ്പടുക്കുന്നതിനുള്ള ചുമതല പ്രസിഡന്റ് ഏല്‍പിക്കും. അല്ലെങ്കില്‍ മൂന്നാമതൊരു തിരഞ്ഞെടുപ്പ് നടത്തേണ്ടി വരും.വീണ്ടുമൊരു തിരഞ്ഞെടുപ്പിന്റെ സാധ്യത ഒഴിവാക്കണമെന്ന് ഗാന്‍സും നെതന്യാഹുവും ആവശ്യപ്പെട്ടുവെങ്കിലും ഇപ്പോഴത്തെ സാഹചര്യം വെച്ച് മറ്റൊരു തിരഞ്ഞെടുപ്പിന്റെ എല്ലാ സാധ്യതകളും കാണാനുണ്ട്.
കഴിഞ്ഞ ഏപ്രിലില്‍ നടന്ന തിരഞ്ഞെടുപ്പിലും വ്യക്തമായ ഭൂരിപക്ഷം പാര്‍ട്ടികള്‍ക്കൊന്നും ഉണ്ടായിരുന്നില്ല. ഇപ്പോഴിതാ വീണ്ടും അവസ്ഥയ്ക്ക് മാറ്റമൊന്നുമില്ല. ഭരണമാറ്റം പ്രതീക്ഷിച്ചിരിക്കുന്ന ഇസ്രയേലിന് ഇനി ആര് എന്ന ചോദ്യം മാത്രമാണ് മുന്നിലുള്ളത്. അഞ്ചുമാസത്തിനിടെ നടന്ന രണ്ടാമത്തെ പൊതുതിരഞ്ഞെടുപ്പില്‍ ജനം വിധി എഴുതിയപ്പോള്‍ അങ്കലാപ്പിലായത് നെതന്യാഹുവിന്റെ രാഷ്ട്രീയ ഭാവിയാണ്. അതെസമയം ഇസ്രയേല്‍ ബെയ്തെയ്നു പാര്‍ട്ടിയുടെ നേതാവായ അവിഗ്ദോര്‍ ലീബര്‍മാന്റെ കക്ഷിക്ക് 9 സീറ്റുകളാണ് ലഭിച്ചിരിക്കുന്നത്. ഇനി ഇദ്ദേഹത്തിന്റെ നിലപാടാണ് അടുത്ത സര്‍ക്കാര്‍ ആരുടേതാണെന്ന് തീരുമാനിക്കുക എന്നുറപ്പായിട്ടുണ്ട്.
in അവിഗ്ദോര്‍ ഒരുകാലത്ത് നെതന്യാഹുവിന്റെ വലംകൈയായിരുന്നു.രണ്ട് പ്രധാന പാര്‍ട്ടികള്‍ക്കും ലിബര്‍മാന്റെ പിന്തുണയില്ലാതെ സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ കഴിയില്ല. കൂട്ടുകക്ഷി സര്‍ക്കാറിനുള്ള ചര്‍ച്ചകള്‍ നേരത്തെ ആരംഭിച്ചു കഴിഞ്ഞിരുന്നു. ബ്ലൂ ആന്‍ഡ് സഖ്യവുമായി ലിബര്‍മാന്‍ ധാരണയിലെത്തിയേക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ഇത്രയും കുറഞ്ഞ കാലത്തിനിടയില്‍ രണ്ടു തിരഞ്ഞെടുപ്പുകള്‍ നടത്തേണ്ടിവന്ന സന്ദര്‍ഭം ഇസ്രയേലിന്റെ ചരിത്രത്തില്‍ മുന്‍പുണ്ടായിട്ടുമില്ല. പാര്‍ലമെന്റില്‍ കേവലഭൂരിപക്ഷം കിട്ടാന്‍ 61 സീറ്റുകള്‍ വേണം. ഇസ്രയേലിന്റെ ഏഴു പതിറ്റാണ്ടു കാലത്തെ ചരിത്രത്തില്‍ അത്രയും സീറ്റുകള്‍ ഒരു കക്ഷിക്കും കിട്ടിയിരുന്നില്ല
Post Your Comments