Latest NewsIndiaNews

നല്ല കാലാവസ്ഥയായിട്ടും നീണ്ട അഞ്ചു മണിക്കൂറായി ഇവിടെ കറന്റില്ല; സാക്ഷിയുടെ ട്വീറ്റ് ഏറ്റെടുത്ത് സോഷ്യല്‍മീഡിയ

സ്ഥിരമായി വൈദ്യുതി ബന്ധം കട്ടാവുന്നതിനെ കുറിച്ച് പരാതിയുമായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ ധോണിയുടെ ഭാര്യ സാക്ഷി ധോണി. ‘ഓരോ ദിവസവും കറണ്ട് കട്ട് കൊണ്ട് റാഞ്ചിയിലെ ജനങ്ങള്‍ ബുദ്ധിമുട്ടുകയാണ്. ഇത് 4 – 7 മണിക്കൂറോളം ഉണ്ടാകും.. സാക്ഷി ട്വീറ്റില്‍ കുറിച്ചു. താനിത് കുറിക്കുമ്പോഴും ഇവിടെ വൈദ്യുതിയില്ല. നല്ല കാലാവസ്ഥയായിട്ടും നീണ്ട അഞ്ചു മണിക്കൂറായി ഇവിടെ കറണ്ട് പോയിട്ട്. ഈ പ്രശ്നം അധികാരികള്‍ക്ക് മുന്നിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു’വെന്ന് പറഞ്ഞാണ് സാക്ഷിയുടെ ട്വീറ്റ് അവസാനിക്കുന്നത്.

 

 

ക്രിക്കറ്റ് ഇതിഹാസങ്ങളുടെ ഹോം ടൗണായ റാഞ്ചിയിലാണ് സാക്ഷിയും ധോണിയും താമസിക്കുന്നത്. ജാര്‍ഖണ്ഡ് മുഖ്യമന്ത്രിക്കും ഉന്നത ഉദ്യോഗസ്ഥര്‍ക്കും സാക്ഷിയുടെ ട്വീറ്റ് ചിലര്‍ ടാഗ് ചെയ്തിട്ടുണ്ട്. എന്തായാലും സാക്ഷിയുടെ ട്വീറ്റ് സോഷ്യല്‍മീഡിയ ഏറ്റെടുത്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button