നീന്തല്‍ വേഷത്തിലും ആഡംബര വസ്ത്രത്തിലുമെല്ലാം പ്രത്യക്ഷപ്പെട്ട് മെക്‌സിക്കന്‍ യുവാക്കളുടെ ഹരമായി മാറി ക്ലോഡിയ ഓച്ചോവ ഫെലിക്‌സിനെ മാധ്യമങ്ങള്‍ വിശേഷിപ്പിച്ചിരുന്നത് ആണുങ്ങള്‍ അടക്കിവാണ മെക്‌സിക്കന്‍ ലഹരിമരുന്നു സാമ്രാജ്യത്തിന്റെ മഹാറാണി എന്നായിരുന്നു. സെപ്റ്റംബര്‍ 14ന് ഒരു ഫ്‌ലാറ്റില്‍ ശ്വാസംമുട്ടി ക്ലോഡിയ മരിച്ച വിവരം മാധ്യമങ്ങളില്‍ നിറഞ്ഞു നിന്നിരുന്നു. എന്നാല്‍ ക്ലോഡിയയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് പുറത്തു വരുന്ന വാര്‍ത്തകള്‍. രക്തത്തില്‍ അമിത അളവില്‍ മദ്യത്തിന്റെ അംശവുമുണ്ടായിരുന്നു. വിഷവാതകമോ മറ്റെന്തെങ്കിലും ശ്വാസതടസ്സമുണ്ടാക്കുന്ന പദാര്‍ഥമോ ബലമായി ശ്വസിപ്പിച്ച് കൊലപ്പെടുത്തിയതാകാമെന്ന സാധ്യതയാണ് പൊലീസ് പരിശോധിക്കുന്നത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നിട്ടില്ല. ഇവര്‍ക്ക് എന്തു സംഭവിച്ചുവെന്ന കാര്യത്തില്‍ അന്വേഷണ സംഘത്തിനും വ്യക്തതയില്ല.
‘ബിക്കിനി ധരിച്ച, അഴകളവുകളുള്ള കൊലയാളി, ‘സര്‍പ്പസുന്ദരി’ എന്നിങ്ങനെയായിരുന്നു രാജ്യാന്തരമാധ്യമങ്ങള്‍ ക്ലോഡിയയെ വിശേഷിപ്പിച്ചിരുന്നത്. ഇന്‍സ്റ്റഗ്രാമിലെയും താരങ്ങളിലൊരായിരുന്നു ക്ലോഡിയ. ആണുങ്ങള്‍ അടക്കിവാണ മെക്‌സിക്കന്‍ ലഹരിമരുന്നു സാമ്രാജ്യത്തിലേക്ക് ക്ലോഡിയയുടെ പേരും എഴുതിച്ചേര്‍ക്കപ്പെട്ടത് 2014 ജൂണില്‍ ട്വീറ്റ് ചെയ്ത രണ്ടു ചിത്രങ്ങളിലൂടെയാണ്. പിങ്ക് നിറത്തിലും സ്വര്‍ണ നിറത്തിലുമുള്ള എകെ 47 തോക്കുകള്‍ പിടിച്ചുള്ള രണ്ടു ചിത്രങ്ങളായിരുന്നു അത്. പതിനായിരങ്ങള്‍ ഇതോടെ ക്ലോഡിയയെ പിന്തുടര്‍ന്നു. ആഡബംര കാറുകള്‍ക്കും സിംഹത്തിനും ചീറ്റപ്പുലിക്കുമെല്ലാം ഒപ്പം ക്ലോഡിയയെടുത്ത ചിത്രങ്ങളും അവര്‍ക്ക് സമൂഹമാധ്യമങ്ങളില്‍ ഏറെ ആരാധകരെ സൃഷ്ടിച്ചു.
അതുവരെ മോഡലായായിരുന്നു ക്ലോഡിയ അറിയപ്പെട്ടിരുന്നത്. അതും റിയാലിറ്റി ഷോ താരം കിം കര്‍ദഷിയാന്റെ പേരില്‍. കര്‍ദഷിയാനുമായുള്ള രൂപസാദൃശ്യമായിരുന്നു ഇങ്ങനെ വിളിക്കാനിടയായതിന്റെ പിന്നില്‍. ക്ലോഡിയയുടെ കൃത്യമായ പ്രായം പോലും ആര്‍ക്കും അറിയില്ല എന്നതാണ് സത്യം. അതേസമയം 32-35 വയസ്സിനിടെ അവര്‍ നേടിയെടുത്ത കുപ്രസിദ്ധി മെക്‌സിക്കോയില്‍ മറ്റൊരു വനിതയ്ക്കും ഇന്നേവരെയില്ലാത്തതാണ്. നൈറ്റ് ക്ലബുകളില്‍ തോക്കേന്തിയ അംഗരക്ഷകരുടെ അകമ്പടിയോടെയെത്തുന്ന ക്ലോഡിയയെ കൗതുകത്തോടെയാണ് ഏവരും നോക്കിക്കണ്ടിരുന്നത്. മോഡല്‍ പദവിയില്‍ നിന്ന് മെക്‌സിക്കന്‍ ലഹരിമരുന്നു മാഫിയയിലെ ഏറ്റവും കരുത്തുറ്റ വനിതയെന്ന നിലയിലേക്ക് ഏതാനും വര്‍ഷംകൊണ്ടാണ് ക്ലോഡിയ വളര്‍ന്നത്.
സിനലോവ കാര്‍ട്ടലെന്ന കൊടുംമാഫിയ സംഘത്തിന്റെ നെടുംതൂണായ വാക്വീന്‍ ഗുസ്മാന്‍ അറസ്റ്റിന് പിന്നാലെയെത്തിയ ഹോസെ റോഡ്രിഗോ ഏരെചികയെ യുഎസ് കുരുക്കിയതോടെ സിനലോവ കാര്‍ട്ടലിനു ചരമഗീതം എഴുതാമെന്ന മെക്‌സിക്കന്‍ ഭരണകൂടത്തിന്റെയും യുഎസിന്റെയും കണക്കുകൂട്ടലുകളെ അപ്പാടെ അട്ടിമറിച്ചായിരുന്നു ക്ലോഡിയയുടെ വരവ്. ഗുസ്മാന്റെ പെണ്‍രൂപമായാണ് ക്ലോഡിയയെ വിശേഷിപ്പിച്ചത്. സിനലോവ കാര്‍ട്ടലിന്റെ ബി ടീമായ ലോസ് ആന്ത്രാക്‌സിന്റെ തലവന്‍ ഹോസെ റോഡ്രിഗോ ഏരെചികയുടെ കാമുകിയായിരുന്നു ക്ലോഡിയയെന്നൊരു അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇതോടെ ‘ആന്ത്രാക്‌സിന്റെ മഹാറാണി’യെന്നാണ് വിശേഷിപ്പിക്കപ്പെട്ടത്.
ലഹരിക്കടത്തുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ സിനലോവ കാര്‍ട്ടല്‍ ചെയ്യുമ്പോള്‍ ആവശ്യമെങ്കില്‍ കൊലപാതകങ്ങളിലൂടെ അവര്‍ക്കുള്ള വഴിയൊരുക്കിയിരുന്നത് ആന്ത്രാക്‌സ് സംഘമായിരുന്നു. സിനലോവയുടെ കൊലയാളി സംഘമെന്നു തന്നെ വിശേഷിപ്പിക്കാം ആന്ത്രാക്‌സിനെ. ലഹരിക്കടത്തു സംഘത്തിന്റെ പ്രവര്‍ത്തനത്തിനു തടസ്സം നില്‍ക്കുന്നവരെ കണ്ടെത്തി കൊലപ്പെടുത്തുന്ന ആന്ത്രാക്‌സിന്റെ ‘സംഘടിത’ നീക്കങ്ങളുടെ തലപ്പത്തു പ്രവര്‍ത്തിച്ചത് ക്ലോഡിയയാണ്. 2014 മേയില്‍ ഇവരെ കൊലപ്പെടുത്താനും ശ്രമമുണ്ടായി. എന്നാല്‍ ആളുമാറി വെടിയേറ്റു മരിച്ചത് മറ്റൊരു വനിതയായിരുന്നു. സിനലോവ കാര്‍ട്ടലിന്റെ പേരില്‍ മെക്‌സിക്കോയില്‍ അരങ്ങേറിയിരുന്ന പല കൊലപാതകങ്ങളുടെയും ആസൂത്രണത്തിനു പിന്നില്‍ ക്ലോഡിയ ആയിരുന്നെങ്കിലും അവരെ കുരുക്കാന്‍ മാത്രം പൊലീസിന് കഴിഞ്ഞില്ല.
ഗുസ്മാന്റെ അഭാവത്തില്‍ സിനലോവ കാര്‍ട്ടലിനെയും ആന്ത്രാക്‌സിനെയും സജീവമായി നിലനിര്‍ത്താന്‍ ഹോസെയെ സഹായിച്ചത് ക്ലോഡിയ ആയിരുന്നു. അതിനിടെ സിനലോവ കാര്‍ട്ടലിലെ പ്രമുഖനായിരുന്ന എല്‍ ചാവോ ഫെലിക്‌സിനെ വിവാഹം കഴിച്ചപ്പോഴും ഹോസെയുമായുള്ള ബന്ധം ക്ലോഡിയ തുടര്‍ന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഫെലിക്‌സുമായുള്ള വിവാഹബന്ധത്തില്‍ മൂന്നുകുട്ടികളും ക്ലോഡിയയ്ക്കുണ്ട്. അതേസമയം
സര്‍പ്പസുന്ദരിയുടെ മരണത്തെ തുടര്‍ന്നുള്ള കേസുമായി മുന്നോട്ട് പോവുകയാണ് അന്വേഷണസംഘം.
Post Your Comments