Latest NewsIndiaNews

ഭാര്യയുമായി വഴക്കിട്ട ദേഷ്യത്തില്‍ പിതാവ് പെണ്‍മക്കളെ പുഴയിലെറിഞ്ഞു

തഞ്ചാവൂര്‍:

ALSO READ: ഒരേ സമയം സീമ പെണ്‍വാണിഭത്തിന് ഉപയോഗിച്ചിരുന്നത് 60 ഓളം യുവതികളെ: പുറത്ത് വരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍

കുംഭകോണത്തെ പതടി പലം സ്ട്രീറ്റ് സ്വദേശിയായ പാണ്ടി (35) ആണ് കുട്ടികളെ പുഴയിലെറിഞ്ഞത്. മദ്യപാനിയായ പാണ്ടി ഭാര്യയുമായി പതിവായി വഴക്കിട്ടിരുന്നു. ഇക്കാര്യം യുവതി സഹോദരനെ അറിയിച്ചു. സഹോദരന്‍ ഇതേച്ചൊല്ലി പാണ്ടിക്ക് താക്കീത് നല്‍കുകയും തല്ലുകയും ചെയ്തു. ഇതില്‍ പ്രകോപിതനായ പാണ്ടി അഞ്ചുമക്കളില്‍ മുതിര്‍ന്നവരായ പതിനൊന്നും ഏഴും വയസ്സായ ലാവണ്യ, ശ്രീമതി എന്നീ കുട്ടികളുമായി വീട്ടില്‍ നിന്നിറങ്ങുകയും പുഴയില്‍ എറിയുകയുമായിരുന്നു.

11കാരിയായ ലാവണ്യയെ പാണ്ടി പുഴയിലേക്കെറിഞ്ഞുവെങ്കിലും എന്നാല്‍ കുളിച്ചുകൊണ്ടിരുന്ന യുവാക്കള്‍ ലാവണ്യയെ രക്ഷപ്പെടുത്തി. ശ്രീമതിയെ കണ്ടെത്താനായില്ല. കുട്ടികളെ പുഴയിലേക്കെറിഞ്ഞുവെന്നാണ് മടങ്ങിയെത്തിയ ശേഷം പാണ്ടി രേണുകയോട് പറഞ്ഞത്.

ALSO READ: പ്രാര്‍ത്ഥനയ്‌ക്കെത്തിയ പെണ്‍കുട്ടിയോട് മോശമായി പെരുമാറി, സംഭവം അധ്യാപികയോട് പറഞ്ഞതോടെ പുറത്തായത് ഞെട്ടിക്കുന്ന പീഡന വിവരം; വൈദികന്‍ ഒളിവില്‍

ഫയര്‍ഫോഴ്‌സും നാട്ടുകാരും തെരച്ചില്‍ നടത്തിയിട്ടും ശ്രീമതിയെ കണ്ടെത്താനായില്ല. അതേസമയം ക്രൂരത കാണിച്ച പാണ്ടിയെ നാട്ടുകാര്‍ ചേര്‍ന്ന് മര്‍ദ്ദിച്ചു. പരിക്കേറ്റ പാണ്ടിയെ പൊലീസ് കുംഭകോണം ഗവണ്‍മന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പണ്ടിക്ക് മൂന്ന് പെണ്ണും രണ്ട് ആണുമടക്കം അഞ്ച് മക്കളുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button