റിയാദ്: സൗദിയില്‍ പട്ടാപ്പകല്‍ നടുറോഡില്‍ സാഹസികാഭ്യാസം നടത്തിയ സംഭവത്തില്‍ യുവാവ് അറസ്റ്റിൽ. പിക്‌അപ് വാഹനം ഉപയോഗിച്ച് മറ്റു യാത്രക്കാര്‍ക്ക് ഭീഷണിയാവുന്ന തരത്തില്‍ നടുറോഡില്‍ അഭ്യാസം നടത്തിയ യുവാവാണ് അറസ്റ്റിലായത്. രഹസ്യ പട്രോള്‍ സംഘത്തിന്റെ സഹായത്തോടെ മൂന്ന് മണിക്കൂറിനുള്ളിലാണ് ഇയാളെ പിടികൂടിയത്. യുവാവ് ഉപയോഗിച്ചിരുന്ന വാഹനവും പോലീസ് പിടിച്ചെടുത്തു. ഇയാളെ ട്രാഫിക് അതോറിറ്റിക്ക് കൈമാറും.
Read also: റോബര്‍ട് വാദ്രയുടെ കമ്പനിയുടെ ലൈസന്‍സ് റദ്ദാക്കുന്നു, 15 ദിവസത്തിനുള്ളില്‍ അന്തിമ തീരുമാനം
Post Your Comments