ന്യൂഡല്‍ഹി: വിനോദസഞ്ചാര മേഖലയുടെ വികസനത്തിന് നിർണായക തീരുമാനവുമായി കേന്ദ്രസർക്കാർ. ഹോട്ടല്‍ മുറികളുടെ ജി.എസ്.ടി നിരക്ക് ആണ് കുറച്ചിരിക്കുന്നത്. 1000 രൂപ വരെ വാടകയുള്ള മുറികള്‍ക്ക് ജി.എസ്.ടി ഉണ്ടാകില്ല. 7,500 രൂപയില്‍ കൂടുതല്‍ വാടകയുള്ള മുറികൾക്ക് 28 ശതമാനത്തില്‍ നിന്ന് 18 ശതമാനമായും 7,500 രൂപയില്‍ കുറവു വാടകയുള്ള മുറികള്‍ക്ക് 18ല്‍ നിന്ന് 12 ശതമാനമായും ജി.എസ്.ടി കുറച്ചു.
കാറ്ററിംഗ് സര്‍വീസിനുള്ള ജി.എസ്.ടി 5 ശതമാനമാക്കി. ഇലപാത്രങ്ങള്‍ക്കും കപ്പുകള്‍ക്കും നികുതി ഈടാക്കില്ല. കഫീന്‍ അടങ്ങുന്ന പാനീയങ്ങളുടെ വില കൂടും. ഇവയുടെ ജിഎസ്ടി നിരക്ക് 18 ശതമാനത്തില്‍ നിന്ന് 28 ശതമാനമാക്കി വർധിപ്പിച്ചു. 12 ശതമാനം സെസും ഏര്‍പ്പെടുത്തി.
Post Your Comments