Latest NewsIndia

റോബര്‍ട് വാദ്രയുടെ കമ്പനിയുടെ ലൈസന്‍സ് റദ്ദാക്കുന്നു, 15 ദിവസത്തിനുള്ളില്‍ അന്തിമ തീരുമാനം

കേസില്‍ റോബര്‍ട് വാദ്രയ്ക്ക് തിരിച്ചടിയാകുന്നതാണ് സംസ്ഥാന സര്‍ക്കാരിന്റെ ഈ തീരുമാനം.

ചണ്ഡീഗഢ് : റോബര്‍ട് വാദ്രയുടെ കമ്പനിയുടെ ലൈസന്‍സ് റദ്ദാക്കുന്നു. റോബര്‍ട് വാദ്രയുടെ സ്‌കൈലൈറ്റ് ഹോസ്പിറ്റാലിറ്റിറി പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി നിസാര തുകയ്ക്ക് വാങ്ങിയ ഭൂമി വന്‍ തുകയില്‍ ഡിഎല്‍എഫിനു കൈമാറിയത് വിവാദം ആയതിനെ തുടര്‍ന്നാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. കേസില്‍ റോബര്‍ട് വാദ്രയ്ക്ക് തിരിച്ചടിയാകുന്നതാണ് സംസ്ഥാന സര്‍ക്കാരിന്റെ ഈ തീരുമാനം. കമ്പനിയുടെ റിയല്‍എസ്റ്റേറ്റ് ഡെവലപ്‌മെന്റ് ലൈസന്‍സാണ് റദ്ദാക്കുന്നത്.

ഹരിയാന കോളനി വികസനത്തിനുള്ള സര്‍ക്കാരിന്റെ ലൈസന്‍സ് നേടിയ ശേഷം 7.5 കോടിക്ക് 3.5 ഏക്കര്‍ ഭൂമി വാങ്ങുകയും അത് പിന്നീട് 58 കോടിക്ക് ഡിഎല്‍എഫിന് മറിച്ചു നല്‍കുകയും ചെയ്തതാണ് കേസ്. വാദ്രയുടെ ഹരിയാനയിലെ ഭൂമി ഇടപാടുകള്‍ റദ്ദാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണ്. 1975 ഹരിയാന ഡവലപ്‌മെന്റ് ആന്‍ഡ് റഗുലേഷന്‍ അര്‍ബന്‍ ഏരിയസ് ആക്‌ട് പ്രകാരമാണ് നടപടികള്‍ സ്വീകരിച്ചു വരുന്നത്. ഇതുസംബന്ധിച്ചുള്ള ഇരു വിഭാഗങ്ങളുടേയും വാഗ്വാദങ്ങള്‍ പരിശോധിച്ചു വരികയാണെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

നിയമ വിരുദ്ധമായി ഭൂമി വിലയില്‍ നിന്നും കുറച്ചാണ് വാദ്രയുടെ കമ്പനി ഇടപാട് നടത്തിയതെന്നാണ് ആരോപണം.15 ദിവസത്തിനുള്ളില്‍ ഇതുമായി ബന്ധപ്പെട്ട് അന്തിമ തീരുമാനം ഉണ്ടാകുമെന്നും സംസ്ഥാന സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ഭൂമി ഇടപാടുകള്‍ സംബന്ധിച്ചുള്ള വിവാദങ്ങളാണ് വാദ്രയുടെ ലൈസന്‍സ് റദ്ദാക്കാനുള്ള തീരുമാനത്തിനു പിന്നിലെന്ന് ഹരിയാന ടൗണ്‍ ആന്‍ഡ് കണ്‍ട്രി പ്ലാനിങ് ഡിപ്പാര്‍ട്‌മെന്റ് ഡയറക്ടര്‍ കെ.എം. പാണ്ടുരങ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button