ഹൈദരാബാദിലെ സൈനികനായ ഷാമില്‍ കണ്ടാശ്ശേരി സൈനിക കേന്ദ്രത്തിലെ പൊതു കുളിസ്ഥലത്ത് കുളിക്കുമ്പോഴാണ് ആകാശത്തു മേഘങ്ങളെ കണ്ടത്. ഒറ്റനോട്ടത്തില്‍ ഷാമിലിന് മേഘങ്ങളെ കണ്ടപ്പോള്‍ മോഹന്‍ലാലിന്റെ ഛായയുണ്ടെന്ന് തോന്നി അപ്പോള്‍ തന്നെ ഷാമില്‍ ഒരു ഫോട്ടോയങ്ങ് കാച്ചി.
പിന്നീട് അതില്‍ മീശയും കണ്ണും വരച്ചുചേര്‍ത്തതോടെ ടെറിറ്റോറിയല്‍ ആര്‍മി ലെഫ്റ്റനന്റ് കേണല്‍ കൂടിയായ മോഹന്‍ലാലിന്റെ ചെറിയ സാദൃശ്യവുമായി. സുഹൃത്തുക്കള്‍ക്ക് അയച്ച ഫോട്ടോ സോഷ്യല്‍മീഡിയയില്‍ വൈറലായി. കറങ്ങിത്തിരിഞ്ഞ് ഇത് മോഹന്‍ലാലിന്റെ പക്കലുമെത്തി. ഇതുകണ്ട മോഹന്‍ലാല്‍ ഷാമിലിനെ വിളിക്കുകയും ചെയ്തു. മോഹന്‍ലാലിനെ എന്നെങ്കിലും കാണണമെന്ന് ആഗ്രഹിച്ചിരുന്ന ഷാമിലിനു സന്തോഷവുമായി. കണ്ണൂര്‍ മാച്ചേരി ചക്കരക്കല്‍ സ്വദേശിയാണ് ഷാമില്‍.
Post Your Comments