ഹൃദ്രോഗം തടയാനായി ചുവടെ പറയുന്ന നാല് കാര്യങ്ങൾ അറിഞ്ഞിരിക്കാം
- വ്യായാമംചെയ്യാതിരിക്കുന്നത് ഹൃദയത്തെയാണ് ദോഷമായി ബാധിക്കുക. ദിവസവും അരമണിക്കൂറെങ്കിലും വ്യായാമം ചെയ്യാൻ സമയം കണ്ടെത്തണം. നടത്തം, ഓട്ടം, നീന്തൽ ഇങ്ങനെ ഏത് വ്യായാമം വേണമെങ്കിലും ചെയ്യാം. ക്യത്യമായി വ്യായാമം ചെയ്യുന്നതിലൂടെ പൊണ്ണത്തടി, പ്രമേഹം, സമ്മർദ്ദം പോലുള്ള പ്രശ്നങ്ങൾ അകറ്റാൻ സാധിക്കും. ശരീരത്തിലെ കൊഴുപ്പ് നീക്കം ചെയ്യാനും, രക്തത്തിലെ പഞ്ചസാരയുടെ അളവും രക്തസമ്മർദ്ദം നിയന്ത്രിക്കാനും വ്യായാമം സഹായിക്കുന്നു.
2. കൊഴുപ്പ് അടങ്ങിയ എണ്ണ പലഹാരങ്ങൾ, ജങ്ക് ഫുഡുകൾ, വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ, വെളിച്ചെണ്ണ, നെയ്യിൽ പാകം ചെയ്ത ഭക്ഷണങ്ങൾ എന്നിവ ഒഴിവാക്കുക. ഹൃദ്രോഗമുള്ളവർ ഒരു കാരണവശാലും പ്രോസസ്ഡ് ഫുഡ് കഴിക്കരുത്. സ്ഥിരമായി പ്രോസസ്ഡ് ഫുഡ് കഴിക്കുന്നവരിൽ സെലിയാക് എന്ന രോഗം ബാധിക്കുമെന്ന് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു. പച്ചക്കറികൾ, പഴങ്ങൾ, പയർ വർഗങ്ങൾ പോലുള്ളവ ധാരാളം കഴിക്കുക.
3. പുകവലിക്കുന്ന ശീലമുണ്ടെങ്കിൽ പൂർണമായും ഒഴിവാക്കുക. പുകവലിക്കുന്നത് ചീത്ത കൊളസ്ട്രോൾ ശരീരത്തിൽ കെട്ടികിടക്കുന്നതിനും, പൊണ്ണത്തടി ഉണ്ടാകുന്നതിനും കാരണമാകുന്നു. അതോടൊപ്പം തന്നെ പുകവലിക്കുന്നവരുടെ രക്തത്തില്‍ ഉയര്‍ന്ന അളവില്‍ കാഡ്മിയം കലര്‍ന്നിരിക്കുമെന്നും ഇതാണ് കാഴ്ച്ചയ്ക്ക് പ്രശ്‌നമുണ്ടാക്കുമെന്നും പഠനങ്ങൾ വ്യക്തമാക്കുന്നു
4. ഓഫീസ് ജോലിയുമായി ബന്ധപ്പെട്ടു മിക്കവരിലും മാനസിക സമ്മർദ്ദം ഉണ്ടാകാറുണ്ട്. ഹൃദയത്തെയാകും അത് കൂടുതൽ ബാധിക്കുന്നത്. ഹൃദയാഘാതം ഉണ്ടാക്കാനുള്ള സാധ്യത കൂട്ടുന്നു. അമിത മാനസിക സംഘര്‍ഷമുണ്ടാകുമ്പോൾ ശരീരം തുടര്‍ച്ചയായി സ്‌ട്രെസ്സ് ഹോര്‍മോണായ കോര്‍ട്ടിസോളിനെ സ്വതന്ത്രമാക്കുകയും ദീര്‍ഘനാള്‍ നീണ്ടു നില്‍ക്കുന്ന മാനസിക സംഘര്‍ഷം ശരീരത്തില്‍ കോര്‍ട്ടിസോളിന്റെ അളവ് വര്‍ധിപ്പിക്കുകയും ചെയ്യുന്നു.
Also read : ഏത്തപ്പഴം കൊണ്ടൊരു കിടിലന്‍ നാലുമണി പലഹാരം
Post Your Comments