
തൃശ്ശൂര്‍•നടന്‍ ഭഗത് മാനുവല്‍ പുനര്‍ വിവാഹിതനായി. കോഴിക്കോട് സ്വദേശിനി ഷെലിന്‍ ചെറിയാന്‍ ആണ് വധു. ഭഗതിന്റെ രണ്ടാം വിവാഹമാണിത്. ആദ്യ വിവാഹം ഡാലിയ എന്ന യുവതിയുമായി ആയിരുന്നു. പിന്നീട് ഇവര്‍ വിവാഹ മോചനം നേടിയിരുന്നു. ഈ ബന്ധത്തില്‍ ഒരു മകനുണ്ട്.
ഭഗത് തന്നെയാണ് വിവാഹക്കാര്യം പുറത്തുവിട്ടത്. ഇനിയുള്ള എന്‍റെ യാത്രയില്‍ കൂട്ട് വരാന്‍ ഒരാള്‍ കൂടി..ഞങ്ങള്‍ക്കായി പ്രാര്‍ഥിക്കണം…വിവാഹത്തിന്റെ ചിത്രം പങ്കുവച്ചുകൊണ്ട് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത മലർവാടി ആർട്‌സ് ക്ലബ് എന്ന ചിത്രത്തിലൂടെയാണ് ഭഗത് സിനിമാപ്രവേശനം നടത്തുന്നത്.പിന്നീട് ഡോക്ടർ ലൗ,തട്ടത്തിൻ മറയത്ത്,ഒരു വടക്കൻ സെൽഫി, ആട് ഒരു ഭീകര ജീവിയാണ്, ഫുക്രി, തുടങ്ങി നിരവധി ചിത്രങ്ങളിലും അഭിനയിച്ചു.
തങ്കഭസ്മക്കുറിയിട്ട തമ്പുരാട്ടി, ക്രാന്തി, ആട് 3 എന്നിവയാണ് ഇനി പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങള്‍.
https://www.facebook.com/photo.php?fbid=1611802045619613&set=a.190876791045486&type=3&theater
https://www.facebook.com/photo.php?fbid=1612375905562227&set=a.190876791045486&type=3&theater
Post Your Comments