Latest NewsNewsIndia

മുംബൈയിൽ നാലുനില കെട്ടിടം തകർന്നുവീണു

മുംബൈ : നാലുനില കെട്ടിടത്തിന്റെ ഒരു ഭാ​ഗം തകർന്നുവീണു. മഹാരാഷ്ട്രയിലെ മുംബൈയിൽ ബോറിവല്ലി ലോകമാന്യ തിലക് റോഡിന് സമീപമുള്ള കെട്ടിടമാണ് തകർന്നത്. രാവിലെ പത്തരയോടെയായിരുന്നു അപകടമുണ്ടായത്. അഗ്നിശമന സേനയും രക്ഷാപ്രവർത്തകരും സ്ഥലത്തെത്തി.

കെട്ടിടത്തിൽ ആരും കുടുങ്ങിയിട്ടില്ലെന്നും താമസക്കാരെ നേരത്തെ തന്നെ ഒഴിപ്പിച്ചതാണെന്നും മുംബൈ മുൻസിപ്പൽ കോർപ്പറേഷൻ അധികൃതർ നൽകുന്ന വിവരം. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല. ഇതേസ്ഥലത്ത് തന്നെ ഈ മാസം പത്തിന് മറ്റൊരു കെട്ടിടത്തിന്റെ ഒരു ഭാ​ഗം തകർന്നു വീണുണ്ടായ അപകടത്തിൽ ഒരാൾ മരണപ്പെട്ടിരുന്നു.

Also read : ആംബുലൻസ് ട്രക്കുമായി കൂട്ടിയിടിച്ച് രണ്ടു വയസ്സുള്ള കുട്ടി ഉൾപ്പെടെ രണ്ടു പേർ മരിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button