മുംബൈ : നാലുനില കെട്ടിടത്തിന്റെ ഒരു ഭാഗം തകർന്നുവീണു. മഹാരാഷ്ട്രയിലെ മുംബൈയിൽ ബോറിവല്ലി ലോകമാന്യ തിലക് റോഡിന് സമീപമുള്ള കെട്ടിടമാണ് തകർന്നത്. രാവിലെ പത്തരയോടെയായിരുന്നു അപകടമുണ്ടായത്. അഗ്നിശമന സേനയും രക്ഷാപ്രവർത്തകരും സ്ഥലത്തെത്തി.
Mumbai: A portion of a four-storied building at Lokmanya Tilak Road collapses; 7 Mumbai fire brigade vehicles including ambulance and rescue vehicle rushed to the spot pic.twitter.com/WPW49bzw9C
— ANI (@ANI) September 20, 2019
Brihanmumbai Municipal Corporation (BMC) PRO: No person is trapped as the building was already vacated. https://t.co/LZanCbLK0M
— ANI (@ANI) September 20, 2019
കെട്ടിടത്തിൽ ആരും കുടുങ്ങിയിട്ടില്ലെന്നും താമസക്കാരെ നേരത്തെ തന്നെ ഒഴിപ്പിച്ചതാണെന്നും മുംബൈ മുൻസിപ്പൽ കോർപ്പറേഷൻ അധികൃതർ നൽകുന്ന വിവരം. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല. ഇതേസ്ഥലത്ത് തന്നെ ഈ മാസം പത്തിന് മറ്റൊരു കെട്ടിടത്തിന്റെ ഒരു ഭാഗം തകർന്നു വീണുണ്ടായ അപകടത്തിൽ ഒരാൾ മരണപ്പെട്ടിരുന്നു.
Also read : ആംബുലൻസ് ട്രക്കുമായി കൂട്ടിയിടിച്ച് രണ്ടു വയസ്സുള്ള കുട്ടി ഉൾപ്പെടെ രണ്ടു പേർ മരിച്ചു
Post Your Comments