കറാച്ചി: പാകിസ്ഥാനിലെ കറാച്ചിയില്‍ ഹിന്ദു പെണ്‍കുട്ടിയുടെ ദുരൂഹ മരണത്തെത്തുടർന്ന് പ്രതിഷേധം ശക്തമാകുന്നു.
ALSO READ: കനത്ത മഴ; റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു- സ്‌കൂളുകള്‍ക്ക് അവധി
ലര്‍ക്കാനയില്‍ ഹിന്ദു പെണ്‍കുട്ടിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിലാണ് പ്രതിഷേധം കനക്കുന്നത്. മതം മാറ്റവുമായി സംഭവത്തിന് ബന്ധമുണ്ടെന്നും പെണ്‍കുട്ടിയുടേത് സ്വാഭാവിക മരണമല്ല, മറിച്ച് കൊലപാതകമാണെന്നും ആരോപിച്ച് ഹിന്ദു സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തി.
ALSO READ: തിയറ്ററില്‍ പാര്‍ക്കിംഗിനെ ചൊല്ലി കൊലപാതകം : പ്രതികളുടെ ലുക്കൗട്ട് നോട്ടീസ് ഇറക്കി പൊലീസ്
ഹോസ്റ്റല്‍ മുറിയിലെ കട്ടിലില്‍ കിടക്കുന്നതായി കണ്ടെത്തിയ മൃതദേഹത്തിന്റെ കഴുത്തില്‍ ഒരു കയറുണ്ടായിരുന്നു. രാവിലെ നമ്രതയുടെ സുഹൃത്തുക്കള്‍ ആദ്യം വാതിലില്‍ മുട്ടി വിളിച്ചെങ്കിലും മറുപടി ലഭിക്കാത്തതിനേ തുടര്‍ന്ന് അവര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. നമ്രത ചാന്ദിനിയെന്ന പെണ്‍കുട്ടിയെയാണ് കഴിഞ്ഞ ദിവസം ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പാകിസ്ഥാനിലെ ഘോട്കിയിലെ മിര്‍പൂര്‍ മാത്തേലോ സ്വദേശിനിയാണ് നമ്രത. ലര്‍ക്കാനയിലെ ബീബി ആസിഫ ഡെന്റല്‍ കോളേജിലെ വിദ്യാര്‍ത്ഥിയായിരുന്നു നമ്രത.
.
Post Your Comments