MollywoodLatest NewsNews

അഭിനയ മോഹവുമായി വന്ന ദിലീപിനെ ഒരു സംവിധായകൻ ഒഴിവാക്കിയതാണോ? ക്ലാപ്പ് ബോർഡ് പിടിച്ച കൈകൾ പിന്നീട് വെള്ളിത്തിര കീഴടക്കി; ലാൽ ജോസ് മനസ്സു തുറക്കുന്നു

കൊച്ചി: സിനിമാക്കാരുടെ ജീവിത കഥകള്‍ കേള്‍ക്കാന്‍ പ്രേക്ഷകന് എന്നും താല്‍പര്യമാണ്. നായകന്‍ ആകുന്നതിന് മുമ്പ് സഹസംവിധായകനായി സിനിമയില്‍ എത്തിയ ആളാണ് ദിലീപ്. ക്ലാപ്പ് ബോർഡ് പിടിച്ച ദിലീപിന്റെ കൈകൾ പിന്നീട് വെള്ളിത്തിര കീഴടക്കി. താന്‍ കമല്‍ സാറിന്റെ അസിസ്‌റ്റന്റായിരിക്കെ ആറാമത്തെ ചിത്രത്തിലാണ് ദിലീപ് വരുന്നതെന്നും, അന്നുമുതല്‍ ഇന്നുവരെയുള്ള സൗഹൃദത്തെ കുറിച്ചും ലാല്‍ ജോസ് മനസു തുറക്കുകയാണ്. പ്രമുഖ ടി വി ചാനലിന് നൽകിയ അഭിമുഖത്തിലാണ് ലാൽ ജോസ് ഇക്കാര്യങ്ങൾ പറയുന്നത്.

ALSO READ: ഭോഗം ധ്യാനം പോലെ മനോഹരം; സെക്സ് ഗുരു ഓഷോ രജനീഷ് പറഞ്ഞത്

കമലിന്റെ സംവിധാന സഹായി ആയാണ് ദിലീപ് സിനിമാ ലോകത്തേക്ക് എത്തുന്നത്. എന്നാല്‍ അക്കാലം മുതല്‍ കേട്ടു വരുന്ന ഒരു പഴങ്കഥയുണ്ട്. അഭിനയിക്കാന്‍ വന്ന ദിലീപിനെ ഏതോ ഒരു സംവിധായകന്‍ മാറി നില്‍ക്ക് എന്നു പറഞ്ഞ് ലൊക്കേഷനില്‍ നിന്ന് മാറ്റി നിറുത്തി എന്നാണ്‌ കഥ.

‘ദിലീപിന്റെ ആത്യന്തികമായ ആഗ്രഹം അഭിനയം തന്നെയായിരുന്നു. ജയറാമേട്ടനാണ് ദിലീപിനെ അസിസ്‌റ്റന്റ് ഡയറക്‌ടറായിട്ട് സജസ്‌റ്റ് ചെയ്യുന്നത്. പൂക്കാലം വരവായി എന്ന സെറ്റില്‍ വച്ച്‌ ജയറാമേട്ടന്‍ തന്നെയാണ് ഞങ്ങള്‍ രണ്ടുപേരെയും പരിചയപ്പെടുത്തുന്നത്. അതിനടുത്ത സിനിമയായ വിഷ്‌ണുലോകത്തിലാണ് ദിലീപ് അസിസ്‌റ്റന്റ് ഡയറക്‌ടറായി ജോയിന്‍ ചെയ്യുന്നത്.

ALSO READ: വിദ്യാർത്ഥികളെ ബസിൽ കയറ്റിയില്ല, ചൂടായ നാട്ടുകാർ ചൂട് ചായ വാങ്ങി; പിന്നീട് സംഭവിച്ചത്

ദിലീപ് ആദ്യമായിട്ട് എന്നോടിഷ്‌ടം കൂടാമോ എന്ന സിനിമയിലാണ് അഭിനയിക്കുന്നത്. അതില്‍ ചക്രവര്‍ത്തി എന്നു പറയുന്ന ആക്‌ടര്‍ തെലുങ്കില്‍ നിന്ന് വന്നപ്പോള്‍, അയാള്‍ക്ക് ഡയലോഗുകള്‍ പറയാന്‍ ബുദ്ധിമുട്ടായി. ഡയലോഗുകള്‍ ഷെയര്‍ചെയ്യാനുള്ള മറ്റ് ആക്‌ടേഴ്‌സിനും അത് ബുദ്ധിമുട്ടായപ്പോള്‍ ആ കഥാപാത്രം ദിലീപിലേക്ക് എത്തുകയായിരുന്നു’- ലാല്‍ ജോസിന്റെ വാക്കുകള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button