KeralaLatest NewsNews

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കുട്ടികൾ സംഭാവനയായി നൽകിയത് രണ്ടരക്കോടിയിലേറെ രൂപ; കൈയ്യടിച്ച് സോഷ്യൽ മീഡിയ

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കുട്ടികൾ സംഭാവനയായി നൽകിയത് 2.81 കോടി രൂപ. സ്കൂളുകളില്‍ സ്ഥാപിച്ച ബോക്സുകളിലൂടെയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇത്രയും തുക ശേഖരിച്ചതെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. അതാത് സ്കൂളുകൾ നേരിട്ട് തന്നെ ദുരിതാശ്വാസ ഫണ്ടിലേക്ക് അടച്ചിട്ടുണ്ട്. ഇതിനു പുറമേ സ്കൂള്‍ വിദ്യാര്‍ഥികള്‍ NCC, NSS, SPC, JRC, സ്കൌട്സ് & ഗൈഡ്സ് തുടങ്ങീ വിവിധ സ്കൂൾ ക്ലബ്ബുകൾ മുഖേനയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകൾ നല്കിയിട്ടുണ്ട്.

Read also: അഭിനയ മോഹവുമായി വന്ന ദിലീപിനെ ഒരു സംവിധായകൻ ഒഴിവാക്കിയതാണോ? ക്ലാപ്പ് ബോർഡ് പിടിച്ച കൈകൾ പിന്നീട് വെള്ളിത്തിര കീഴടക്കി; ലാൽ ജോസ് മനസ്സു തുറക്കുന്നു

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;

നാടിന്റെ ഉയര്‍ച്ചക്ക് അഭിമാനത്തോടെ നമ്മുടെ കുട്ടികള്‍ സംഭാവന നല്‍കിയത് 2.81 കോടി രൂപ. നമ്മുടെ സ്കൂളുകളില്‍ സ്ഥാപിച്ച ബോക്സുകളിലൂടെയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇത്രയും തുക ശേഖരിച്ചത്.

അതാത് സ്കൂളുകൾ നേരിട്ട് തന്നെ ദുരിതാശ്വാസ ഫണ്ടിലേക്ക് അടച്ചിട്ടുണ്ട്. ഇതിനു പുറമേ സ്കൂള്‍ വിദ്യാര്‍ഥികള്‍ NCC, NSS, SPC, JRC, സ്കൌട്സ് & ഗൈഡ്സ് തുടങ്ങീ വിവിധ സ്കൂൾ ക്ലബ്ബുകൾ മുഖേനയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകൾ നല്കിയിട്ടുണ്ട്. നിരവധി കുട്ടികള്‍ ഇതല്ലാതെയും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയിരുന്നു. അതിനും പുറമെയാണ് ഇത്രയും വലിയ തുക സമാഹരിച്ചത്. ഈ മഹദ് പ്രവർത്തനങ്ങൾക്ക് തയ്യാറായ കുട്ടികളേയും അതിന് അവരെ പ്രാപ്തരാക്കിയ അദ്ധ്യാപകരേയും അനദ്ധ്യാപകരേയും രക്ഷിതാക്കളേയും അഭിനന്ദിക്കുന്നു. വലിയ മാതൃകയാണ് നമ്മുടെ കുട്ടികള്‍ കാണിച്ചു തരുന്നത്. അവർക്ക് പ്രത്യേകം അഭിനന്ദനങ്ങൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button