ചെന്നൈ: കുടുംബ പ്രേക്ഷകരെ കീഴടക്കിയ പ്രൈംടൈം സീരിയലില്‍ അശ്ലീല ദൃശ്യങ്ങള്‍ സെന്‍സര്‍ ചെയ്യാതെ പ്രദര്‍ശിപ്പിച്ചു , പ്രമുഖ ചാനലിന് വന്‍ തുക പിഴ ഈടാക്കി. ലൈംഗിക പീഡനത്തിന്റെ ദൃശ്യങ്ങള്‍ ഉള്‍പ്പടെയുള്ള അശ്ലീല ദൃശ്യങ്ങള്‍ സെന്‍സര്‍ ചെയ്യാതെ പ്രദര്‍ശിപ്പിച്ച സണ്‍ ടിവിക്കാണ് രണ്ടരലക്ഷം രൂപ പിഴ വിധിച്ചത്. ബ്രോഡ്കാസ്റ്റിങ് കണ്ടന്റ് കംപ്ലെയ്ന്റ്‌സ് അഥോറിറ്റിയാണ് പിഴ വിധിച്ചത്. സണ്‍ ടിവിയില്‍ ഏറെ പ്രേക്ഷകരുള്ള `കല്യാണ വീട്` എന്ന പരമ്പയിലാണ് സെന്‍സര്‍ ചെയ്യാത്ത ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിച്ചത്. ഉത്തരവാദിത്തപ്പെട്ട ഒരു ചാനലില്‍ നിന്ന് ഇങ്ങനെയൊരു സംഭവം ഒരിക്കലും ഉണ്ടാകാന്‍ പാടില്ലായിരുന്നു എന്നാണ് അതോരിറ്റി അഭിപ്രായപ്പെട്ടത്.
ഈ മാസം 23 മുതല്‍ 28 വരെയുള്ള ദിവസങ്ങളില്‍ കല്യാണ വീട് പരമ്പരയ്ക്ക് മുമ്പ് ചാനല്‍ ക്ഷമാപണം ആവര്‍ത്തിച്ച് എഴുതി പ്രദര്‍ശിപ്പിക്കണമെന്നും ഉത്തരവിട്ടിട്ടുണ്ട്. മെയ് 14, 15 തീയതികളില്‍ സംപ്രേഷണം ചെയ്ത എപ്പിസോഡുകളിലാണ് യുക്തിക്ക് നിരക്കാത്ത ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിക്കപ്പെട്ടത്. ബലാത്സംഗവും അതു കഴിഞ്ഞ് ലിംഗം മുറിച്ച് തീയിലിടുന്നതുമാണ് പരമ്പരയില്‍ സംപ്രേക്ഷണം ചെയ്തത്.
അശ്ലീലവും വയലന്‍സും നിറഞ്ഞ ദൃശ്യങ്ങള്‍ സംപ്രേഷണം ചെയ്തതിനെതിരെ സോഷ്യല്‍ മീഡിയയില്‍ അടക്കം കടുത്ത പ്രതിഷേധമാണ് ഉയര്‍ന്നത്. പരാതികള്‍ വ്യാപകമായതോടെയാണ്, ബ്രോഡ്കാസ്റ്റിങ് കണ്ടന്റ് കംപ്ലെയ്ന്റ്സ് അഥോറിറ്റി ചാനലിനും സീരിയല്‍ നിര്‍മ്മാതാക്കളായ തിരു പിക്ചേഴ്സിനും നോട്ടീസ് അയച്ചത്.
Post Your Comments