Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Life Style

റെഡ് വൈന്‍ : ശരീരത്തിന് ഏറെ ഗുണകരം

ആല്‍ക്കഹോള്‍ അടങ്ങിയിട്ടുള്ള പാനീയങ്ങള്‍ പൊതുവെ ആരോഗ്യത്തിന് നല്ലതല്ല എന്നാണ് പറഞ്ഞ് വരുന്നതെങ്കിലും ചില സാഹചര്യങ്ങളില്‍ ആല്‍ക്കഹോളടങ്ങിയ പാനീയം കഴിക്കുന്നത് ആരോഗ്യപരമാണ് എന്നാണ് വിദഗ്ദര്‍ പറയുന്നത്. റെഡ്വൈന്‍ ഇക്കൂട്ടത്തില്‍ പെടുന്നതാണ്.

ധാരാളം ആന്റി ഓക്സിഡന്റുകള്‍ ഉള്ളതിനാല്‍ ചെറിയ അളവില്‍ റെഡ്വൈന്‍ കഴിക്കുന്നത് ശരീരത്തിന് ഗുണം ചെയ്യുമത്രേ. റെഡ് വൈന്‍ കുടിക്കുന്നത് ശരീരത്തിന് മാത്രമല്ല മനസിനും നല്ലതാണെന്നാണ് പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നത്. റെഡ് വൈന്‍ കുടിക്കുന്നത് വിഷാദം, ഉത്കണ്ഠ എന്നിവയെ തടയാന്‍ സഹായിക്കും. യുഎസിലെ യൂണിവേഴ്സിറ്റി ഓഫ് ബഫലോ ആണ് ഈ വിഷയത്തില്‍ പഠനം നടത്തിയത്.

ജീവിതരീതിയില്‍ വന്ന മാറ്റങ്ങളും ജോലിയുടെ സ്വഭാവവുമെല്ലാം കാരണം മിക്കവരും അനുഭവിക്കുന്ന ഒരു പ്രശ്നമാണ് ഉത്കണ്ഠ. അല്ലെങ്കില്‍ മാനസിക പിരിമുറുക്കം. ഇത് പലപ്പോഴും നമ്മുടെ ആരോഗ്യത്തെ തന്നെ പ്രതികൂലമായി ബാധിക്കാം. വീട്ടിലെ സാഹചര്യം മൂലമോ ജോലിസ്ഥലത്തെ സമ്മര്‍ദ്ദം മൂലമോ ആകാം ഇത്തരത്തിലുളള പ്രശ്നങ്ങള്‍ പലരെയും ബാധിക്കുന്നത്. അത്തരക്കാര്‍ റെഡ് വൈന്‍ കുടിക്കുന്നത് നല്ലതാണെന്നാണ് ഗവേഷര്‍ പറയുന്നത്.

റെഡ് വൈനില്‍ അടങ്ങിയിരിക്കുന്ന ‘resveratrol’ എന്ന പദാര്‍ത്ഥമാണ് വിഷാദം, ഉത്കണ്ഠ എന്നിവയെ നിയന്ത്രിക്കാന്‍ സഹായിക്കുന്നത്. ചുവന്നതോ കറുത്തതോ ആയ മുന്തിരികളില്‍ നിന്നാണ് റെഡ്വൈന്‍ ഉണ്ടാക്കുന്നത്. 12 മുതല്‍ 15 ശതമാനം വരെയാണ് റെഡ്വൈനിലടങ്ങിയിരിക്കുന്ന ആല്‍ക്കഹോളിന്റെ അളവ്.

shortlink

Post Your Comments


Back to top button