ഭൂരിഭാഗം ആളുകളും ഒരുപോലെ ഇഷ്ടപ്പെടുന്ന വൈനാണ് റെഡ് വൈന്‍. ഡിസംബര്‍ മാസം ആരംഭിച്ചാല്‍ തന്നെ നാം വൈനുകള്‍ ഉണ്ടാക്കുന്ന തിരക്കിലായിരിക്കും. ഇത്തവണത്തെ ക്രിസ്തുമസിനും ന്യൂയറിനും റെഡ് വൈന്‍ തന്നെ ഉണ്ടാക്കിയാലോ? റെഡ് വൈന്‍ കുടിക്കുന്നത് കൊണ്ട് ഒരുപാട് ഗുണങ്ങളുണ്ട്.
റെഡ് വൈന്‍ കുടിച്ചാല്‍ ഗര്‍ഭധാരണത്തിനുള്ള സാധ്യത വര്‍ദ്ധിക്കും. റെഡ് വൈനിലുളള ‘റെസ് വെറേട്രോള്‍’ എന്ന പദാര്‍ത്ഥമാണ് ഗര്‍ഭധാരത്തിന് സഹായിക്കുന്നത്. റെഡ് വൈന്‍ ത്വക്കിന്റെ ആരോഗ്യത്തിനും നല്ലതാണ്. ഹൃദ്രോഗങ്ങളെ തടയാന്‍ റെഡ് വൈനിന്റെ ഉപയോഗം കൊണ്ട് സാധിക്കും. ദിവസവും ഒരു ഗ്‌ളാസ് വൈന്‍ കുടിക്കുന്നത് രക്തം കട്ടപിടിക്കുന്നത് തടയും.
കാന്‍സറിനെ പ്രതിരോധിക്കുന്നതിനും ട്യൂമറിന്റെ വളര്‍ച്ച തടയുന്നതിനും സഹയകമായ ഘടകങ്ങള്‍ റെഡ് വൈനില്‍ അടങ്ങിയിട്ടുണ്ട്. മാനസിക ആരോഗ്യത്തെ ഉത്തേജിപ്പിക്കുന്നതിനൊപ്പം മറവിരോഗം തുടങ്ങിയവയെ പ്രതിരോധിക്കാനും റെഡ് വൈന്‍ സഹായിക്കും.
Post Your Comments