തിരുവനന്തപുരം: പാത ഇരട്ടിപ്പിക്കല്‍ പൂര്‍ത്തിയാക്കാത്തതിന് ഉത്തരവാദി സംസ്ഥാന സര്‍ക്കാരാണെന്ന ആരോപണവുമായി റെയിൽവേ. ഇപ്പോഴുള്ള സ്ഥിതിയില്‍ മുന്നോട്ട് പോയാല്‍ പാത ഇരട്ടിപ്പിക്കല്‍ പൂര്‍ത്തിയാകാൻ 2021 വരെ കാത്തിരിക്കേണ്ടി വരുമെന്നാണ് ദക്ഷിണ റെയില്‍വെ മാനേജര്‍ എം.പിമാരുടെ യോഗത്തില്‍ അറിയിച്ചത്. ആലപ്പുഴ വഴിയുള്ള പാതയില്‍ അമ്പലപ്പുഴയ്ക്കും എറണാകുളത്തിനുമിടയില്‍ പാത ഇരട്ടിപ്പിക്കല്‍ അനിശ്ചിതത്വത്തിലാണ്. ചെലവിന്റെ പകുതി വഹിക്കാന്‍ സമ്മതമല്ലെന്ന് കേരളം അറിയിച്ചതുകൊണ്ടാണിതെന്നും ദക്ഷിണ റെയില്‍വെ മാനേജര്‍ വ്യക്തമാക്കി. അതേസമയം കൊല്ലം, തൃശ്ശൂര്‍, കോഴിക്കോട്, എറണാകുളം സൗത്ത് എന്നീ നാല് സ്റ്റേഷനുകള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതും റെയിൽവേയുടെ പരിഗണയിലുണ്ട്.
Read also: ഗതാഗത നിയമലംഘനത്തിന് ഉയര്‍ന്ന തുക പിഴ : മോട്ടോര്‍ വാഹനങ്ങള്‍ പണിമുടക്കുന്നു
Post Your Comments