KeralaLatest NewsNews

സംസ്ഥാനത്ത് ഓപ്പറേഷന്‍ വിശുദ്ധി വിജയകരം : ഇതുവരെ അറസ്റ്റിലായത് 1390 പേര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഓപ്പറേഷന്‍ വിശുദ്ധി വിജയതരം. എക്സൈസ് വകുപ്പിന്റെ നേതൃത്വത്തിലാണ് സംസ്ഥാനത്ത് ‘ഓപ്പറേഷന്‍ വിശുദ്ധി’ സ്പെഷ്യല്‍ എന്‍ഫോഴ്സ്മെന്റ് ഡ്രൈവിന്റെ ഭാഗമായി പരിശോധന നടപ്പിലാക്കിയത്. ഇതിന്റെ ഭാഗമായി സംസ്ഥാനത്തുടനീളം അബ്കാരി കേസുകളില്‍ 1390 പേര്‍ അറസ്റ്റിലായി. 1687 അബ്കാരി കേസുകളും 836 കഞ്ചാവ് – മയക്കുമരുന്ന് കേസുകളും 8418 കോട്പ കേസുകളും രജിസ്റ്റര്‍ ചെയ്തു. ഓണാഘോഷത്തിന്റെ പശ്ചാത്തലത്തില്‍ ആയിരുന്നു എക്സൈസിന്റെ പ്രത്യേക നീക്കം. ഓഗസ്റ്റ് 10 മുതല്‍ സെപ്റ്റംബര്‍ 15 വരെയാണ് ഓപ്പറേഷന്‍ വിശുദ്ധി നടപ്പാക്കിയത്.

Read Also : ഇസ്രയേലിന്റെയും റഷ്യയുടെയും സഹായത്തോടെ ഇന്ത്യ അപകടകരമായ ആക്രമണം നടത്തി പാക് അധീന കശ്മീർ പിടിച്ചെടുക്കാൻ പദ്ധതിയിടുന്നു : തെളിവുകൾ ഉണ്ടെന്ന് പാകിസ്ഥാൻ

അബ്കാരി കേസുകളില്‍ 1390 പേര്‍, കഞ്ചാവ് – മയക്കുമരുന്ന് കേസുകളില്‍ 868 പേരെയും അറസ്റ്റ് ചെയ്തു. ഈ കേസുകളിലായി ആകെ 577.9 ലിറ്റര്‍ ചാരായം, 28301 ലിറ്റര്‍ കോട, 3528.695 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യം, 1578.3 ലിറ്റര്‍ കള്ള്, 1054.448 ലിറ്റര്‍ അന്യസംസ്ഥാന മദ്യം, 250.327 കിലോഗ്രാം കഞ്ചാവ്, 139 കഞ്ചാവ് ചെടികള്‍, 8.821 ഗ്രാം ഹാഷിഷ് ഓയില്‍, 10 ഗ്രാം ബ്രൌണ്‍ഷുഗര്‍, 4.208 ഗ്രാം എം.ഡി.എം.എ., 230 മില്ലിഗ്രാം എല്‍.എസ്.ഡി., 279 മില്ലിഗ്രാം കൊക്കൈന്‍, 1263 മയക്ക്മരുന്ന് ഗുളികകള്‍, 11835.5 കിലോഗ്രാം പുകയില ഉത്പന്നങ്ങള്‍, 178 വാഹനങ്ങള്‍ എന്നിവ പിടിച്ചെടുത്തതായി എക്സൈസ് കമ്മിഷണര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button