ഇരിങ്ങാലക്കുട: മാപ്രാണം വര്‍ണ തിയേറ്ററിലെ പാര്‍ക്കിങ്ങിനെച്ചൊല്ലിയുണ്ടായ കൊലപാതകത്തില്‍ പ്രതികള്‍ക്കു വേണ്ടി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി. പാര്‍ക്കിംഗിനെ ചൊല്ലിയുണ്ടായ തര്‍ക്കം സമീപവാസിയെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തുന്നതില്‍ അവസാനിക്കുകയായിരുന്നു. കേസില്‍ ഒളിവില്‍ കഴിയുന്ന മൂന്നാമത്തെ പ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസ് പോലീസ് പുറത്തിറക്കി. പാഴായി സ്വദേശി കൊപ്പാട്ടില്‍ ഗോകുലിന്റെ പേരിലുള്ള ലുക്ക് ഔട്ട് നോട്ടീസാണ് പുറത്തിറക്കിയത്.
Read Also : പ്രവാസി നിക്ഷേപകർക്ക് കൂടുതൽ സൗകര്യങ്ങളുമായി ഖത്തർ
നേരത്തെ കേസിലെ മറ്റു പ്രതികളായ തിയേറ്റര്‍ നടത്തിപ്പുകാരന്‍ ഇരിങ്ങാലക്കുട നടുപുരയ്ക്കല്‍ സഞ്ജയ്, പറപ്പൂക്കര രാപ്പാള്‍ സ്വദേശി കള്ളായില്‍ അനീഷ് (തക്കുടു) എന്നിവര്‍ക്കായുള്ള ലുക്ക് ഔട്ട് നോട്ടീസ് പോലീസ് പുറത്തുവിട്ടിരുന്നു.
നാലുപ്രതികളാണ് സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ഇതില്‍ ഊരകം കൊടപ്പുള്ളി വീട്ടില്‍ മണികണ്ഠനെ പോലീസ് ഞായറാഴ്ച അറസ്റ്റ് ചെയ്തിരുന്നു. തൊട്ടടുത്ത ദിവസം സഞ്ജയിന്റേയും അനീഷിന്റേയും ലുക്ക് ഔട്ട് നോട്ടീസ് പുറത്തുവിട്ടിരുന്ന പോലീസ്, ഗോകുലിന്റെ ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിരുന്നില്ല. അതുകൊണ്ടുതന്നെ ഇയാള്‍ പോലീസ് പിടിയിലായിട്ടുണ്ടെന്ന അഭ്യൂഹം ശക്തമായിരുന്നു.
മാപ്രാണം വര്‍ണ തിയേറ്ററിലേക്കെത്തുന്ന വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനെച്ചൊല്ലിയുണ്ടായ തര്‍ക്കമാണ് സമീപവാസിയായ വാലത്ത് രാമന്‍കുട്ടിയുടെ മകന്‍ രാജന്റെ (67) മരണത്തില്‍ കലാശിച്ചത്.
Post Your Comments