പട്ന: ബിഹാറിലെ വിവിധ മേഖലകളിലുണ്ടായ ശക്തമായ മിന്നലില്‍ 18 മരണം. നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. ചൊവ്വാഴ്ച മുതൽ ഏഴു ജില്ലകളിലാണ് കനത്ത മഴയോടൊപ്പം ശക്തമായ മിന്നല്‍ ഉണ്ടായത്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നാല് ലക്ഷം രൂപ ധനസഹായം സർക്കാർ പ്രഖ്യാപിച്ചു.
Post Your Comments