രോഗങ്ങള്‍ ഇപ്പോള്‍ സാധാരണമാണ്. അതില്‍ കൂടുതലും ജീവിതശൈലി രോഗങ്ങള്‍ ആണ്. കൊളസ്ട്രോള്‍, പ്രമേഹം പോലുള്ള ജീവിത ശൈലി രോഗങ്ങള്‍ ഇന്നത്തെ കാലത്ത് കൂടി വരികയാണ്. ഇത്തരം അസുഖങ്ങള്‍ക്ക് പ്രധാന കാരണം നമ്മുടെ ഭക്ഷണ ശൈലിയാണ്. വളരെ വൈകി രാത്രി ആഹാരം കഴിക്കുന്നവരാണ് നമ്മളില്‍ പലരും.
എന്നാല്‍ ഈ രീതി അത്ര നന്നല്ല. രാത്രി സമയങ്ങളില്‍ കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങള്‍ അധികം കഴിക്കാതിരിക്കുക. എട്ട് മണിക്ക് മുമ്പ് തന്നെ ആഹാരം കഴിക്കാന്‍ ശ്രമിക്കുക. കൂടാതെ ഭക്ഷണം കഴിച്ച ഉടന്‍ കിടന്നുറങ്ങുന്ന ശീലമുണ്ടെങ്കില്‍ അത് ഒഴിവാക്കേണ്ടതാണ്. ഇത്തരം ശീലങ്ങള്‍ പൊണ്ണത്തടിയ്ക്ക് കാരണം ആകുമെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു.
രാത്രിയില്‍ നേരത്തെ ആഹാരം കഴിക്കുന്നത് ഭക്ഷണം എളുപ്പം ദഹിക്കാന്‍ സഹായിക്കും. ഈ ശീലം നല്ല ഉറക്കം കിട്ടാന്‍ സഹായകമാകും. കൊഴുപ്പും മധുരവും നിറഞ്ഞ ഭക്ഷണം കൊളസ്ട്രോളിനും ഫാറ്റി ലിവറിനും കാരണമാകും. അതിനാല്‍ രാത്രിയില്‍ ലഘുഭക്ഷണങ്ങള്‍ കഴിക്കുന്നതാണ് ഉത്തമം.
Post Your Comments