ന്യൂ ഡൽഹി : ഐഎൻഎക്സ് മീഡിയ അഴിമതി കേസിൽ സിബിഐ അറസ്റ്റ് ചെയ്ത മുൻ കേന്ദ്രമന്ത്രിയും,മുതിർന്ന കോൺഗ്രസ് നേതാവുമായ പി ചിദംബരത്തിന്‍റെ ജുഡീഷ്യൽ കസ്റ്റഡി നീട്ടി. ഒക്ടോബർ മൂന്ന് വരെയാണ് കാലാവധി നീട്ടിയിരിക്കുന്നത്. അതിനാൽ 14 ദിവസം കൂടി ചിദംബരത്തിനു തീഹാർ ജയിലിൽ കഴിയേണ്ടിവരും.
INX Media (CBI) case: A special court in Delhi extends Congress leader P Chidambaram's judicial custody till 3rd October. pic.twitter.com/NF01ErHmNp
— ANI (@ANI) September 19, 2019
ചിദംബരത്തെ കസ്റ്റഡിയിൽ വേണമെന്ന് ആവശ്യപ്പെട്ട് ഇതുവരെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് നോട്ടീസ് നൽകിയിട്ടില്ല. ചിദംബരത്തിനെതിരെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ അന്വേഷണവും പുരോഗമിക്കുന്നു. തീഹാര്‍ ജയിലിൽ കിടക്കുന്നതിന് പകരം എൻഫോഴ്സ്മെന്‍റിന് മുന്നിൽ കീഴടങ്ങാൻ അനുവദിക്കണമെന്ന ചിദംബരത്തിന്‍റെ ആവശ്യം നേരത്തെ തന്നെ സിബിഐ കോടതി തള്ളിയിരുന്നു.
Also read : കോൺഗ്രസ് നേതാവ് പാർട്ടി വിട്ടു : ആംആദ്മിയിൽ ചേര്‍ന്നു
Post Your Comments