ചെന്നൈ: ഹിന്ദി ഭാഷ വിവാദവുമായി ബന്ധപ്പെട്ട് ഡിഎംകെ തമിഴ്നാട്ടില്‍ വെള്ളിയാഴ്ച നടത്താനിരുന്ന പ്രതിഷേധം പിന്‍വലിച്ചു. ഹിന്ദി അടിച്ചേല്‍പ്പിക്കണമെന്ന് പറഞ്ഞിട്ടില്ലെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ വിശദീകരണത്തെത്തുടര്‍ന്നാണ് പ്രതിഷേധം പിൻവലിച്ചത്. നേരത്തെ പ്രതിഷേധത്തില്‍ നിന്ന് പിന്മാറണമെന്ന് സ്റ്റാലിനുമായി നടത്തിയ കൂടിക്കാഴ്ചയിൽ തമിഴ്നാട് ഗവര്‍ണര്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെ അമിത്ഷാ വിശദീകരണം നൽകുക കൂടി ചെയ്തതോടെയാണ് പ്രതിഷേധം പിന്‍വലിക്കുന്നതായി സ്റ്റാലിന് അറിയിച്ചത്.
Post Your Comments