തിരുവനന്തപുരം : സംസ്ഥാനത്ത്് ഹൃദ്രോഗ ചികിത്സ പ്രതിസന്ധിയിലായി. മെഡിക്കല്‍ കോളേജുകളിലേയ്ക്കുള്ള സ്‌റ്റെന്റ് വിതരണം നിര്‍ത്തിവെയ്ക്കാന്‍ തീരുമാനിച്ചതിനെ തുടര്‍ന്നാണ് ഹൃദ്രോഗ ചികിത്സ പ്രതിസന്ധിയിലായത്.
കുടിശ്ശിക നല്‍കാത്തതിനെ തുടര്‍ന്ന് വിതരണം നിര്‍ത്തിവെയ്ക്കാനാണ് വിതരണക്കാരുടെ സംഘടനാ തീരുമാനം.
Read Also : തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടിട്ടും പിന്‍മാറാന്‍ തയ്യാറല്ലാതെ ബെഞ്ചമിന്‍ നെതന്യാഹു
ഹൃദയധമനികളിലെ രക്തയോട്ടത്തിനുണ്ടാകുന്ന തടസ്സം നീക്കാനായി ഉപയോഗിക്കുന്ന സ്റ്റെന്റുകളുടെ വിതരണമാണ് നിര്‍ത്തുന്നത്. 47 കോടി രൂപയാണ് വിവിധ മെഡിക്കല്‍ കോളേജുകളില്‍ നിന്നായി സ്റ്റെന്റ് നല്കിയ വകയില്‍ വിതരണക്കാര്‍ക്ക് ലഭിക്കാനുള്ളത്. ആദ്യ ഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ കുടിശ്ശിക വരുത്തിയ കോഴിക്കോട്, തിരുവനന്തപുരം, ആലപ്പുഴ മെഡിക്കല്‍ കോളേജുകളിലാണ് വിതരണം നിര്‍ത്തുന്നത്. തിരുവനന്തപുരം മെഡിക്കല്‍ കോളജ് 14 കോടി രൂപയും കോഴിക്കോട് മെഡിക്കല്‍ കോളജ് 11 കോടിയും ആലപ്പുഴ മെഡിക്കല്‍ കോളജ് 9 കോടി രൂപയുമാണ് വിതരണക്കാര്‍ക്ക് നല്കാനുള്ളത്.
Post Your Comments