
തിരുവനന്തപുരം: പളളിക്കല്‍ പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ വനിതാഡോക്ടറെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ച് തലസ്ഥാനത്ത് നാളെ സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പ്രതിഷേധ സമരം. കെജിഎംഒഎയുടെ നേതൃത്വത്തിലാണ് ഡോക്ടര്‍മാര്‍ കൂട്ട പ്രതിഷേധത്തിനൊരുങ്ങുന്നത്. ഒപി പ്രവര്‍ത്തിക്കില്ലെന്നും കാഷ്യാലിറ്റി വിഭാഗം മാത്രമേ പ്രവർത്തിക്കുകയുള്ളുവെന്നും അധികൃതർ വ്യക്തമാക്കി. രണ്ടു ദിവസം മുൻപും സര്‍ക്കാര്‍ ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ ഒരു മണിക്കൂര്‍ ഒപി ബഹിഷ്‌കരിച്ച് പ്രതിഷേധിച്ചിരുന്നു.
Post Your Comments