Latest NewsKeralaNews

കിളിമീന്‍ ഒന്ന് കഴുകിയതേ ഓര്‍മ്മയുള്ളൂ- കൈയിലെ സ്വര്‍ണവളകള്‍ വെളുത്ത് പൊടിഞ്ഞു- അധ്യാപികയ്ക്ക് സംഭവിച്ചത്

പുത്തൂര്‍: മീന്‍ കഴുകിയ വെള്ളം കൈയില്‍വീണ് സ്വര്‍ണവളകളുടെ നിറം മാറിയതും മുമ്പും വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ വിരമിച്ച അധ്യാപിക പുത്തൂര്‍ തെക്കുംപുറം രവി നിവാസില്‍ സുലോചനാഭായിക്കാണ് ഈ അനുഭവം ഉണ്ടായത്.

 

ചൊവ്വാഴ്ച വൈകീട്ട് പുത്തൂര്‍ ചന്തയില്‍നിന്നു വാങ്ങിയ കിളിമീന്‍ (മഞ്ഞക്കോര) കഴുകിയ ശേഷം ഇവരുടെ കൈയിലെ സ്വര്‍ണവളകളുടെ നിറം മാറുകയും പിന്നീട് ഇവയിലൊന്ന് പൊടിയുന്ന രീതിയില്‍ മുറിഞ്ഞുമാറുകയും ചെയ്തു. അതേസമയം ഈ മീന്‍കറി കഴിച്ച ആര്‍ക്കും അസ്വസ്ഥതകള്‍ ഒന്നും ഉണ്ടായിട്ടില്ല.

 

ബുധനാഴ്ച രാവിലെ ബാക്കിയുണ്ടായിരുന്ന മീന്‍ ഫ്രിഡ്ജില്‍നിന്നെടുത്ത് കഴുകിയപ്പോഴാണ് സംഭവം. രണ്ട് സ്വര്‍ണവളകള്‍ പലയിടവും വെള്ളിയുടെ നിറമായി. ഒരെണ്ണത്തിന്റെ പകുതിയോളം ഒടിഞ്ഞു. തുടര്‍ന്ന് മീന്‍ ഉപയോഗിക്കാതെ ഫ്രിഡ്ജില്‍ സൂക്ഷിച്ചു. മത്സ്യത്തില്‍ എന്തെങ്കിലും രാസവസ്തുക്കള്‍ ഉണ്ടായിരിക്കാം, വിദഗ്ധമായ പരിശോധനകള്‍ നടത്തണമെന്നും ഭക്ഷ്യസുരക്ഷ അധികൃതര്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button