ന്യൂഡല്‍ഹി: സുപ്രീം കോടതിയ്ക്ക് നാല് പുതിയ ജഡ്ജിമാര്‍. കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഉള്‍പ്പെടെ നാല് ഹൈക്കോടതികളിലെ ചീഫ് ജസ്റ്റിസുമാരെ സുപ്രീംകോടതി ജഡ്ജിമാരായി നിയമിച്ചു. കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഋഷികേശ് റോയ്, പഞ്ചാബ് ഹരിയാന ഹൈക്കോടതി ചീഫ് ജസ്റ്റിസ് കൃഷ്ണമുരാരി, രാജസ്ഥാന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ്.രവിചന്ദ്ര ഭട്ട്, ഹിമാചല്‍പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് വി.രാമസുബ്രഹ്മണ്യന്‍ എന്നിവരെയാണ് സുപ്രിംകോടതി ജഡ്ജിമാരായി നിയമിച്ചത്.
ഇതോടെ സുപ്രിംകോടതി ജഡ്ജിമാരുടെ എണ്ണം 34 ആയി. നാല് പുതിയ ജഡ്ജിമാരെ നിയമിക്കാനുള്ള സുപ്രീംകോടതി കൊളീജിയത്തിന്റെ തീരുമാനത്തിന് കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നല്‍കുകയായിരുന്നു. തിങ്കളാഴ്ച ഇവര്‍ സത്യപ്രതിജ്ഞ ചെയ്തേക്കും.
ചീഫ് ജസ്റ്റിസിനെ കൂടാതെ സുപ്രീംകോടതി ജഡ്ജിമാരുടെ എണ്ണം 30ല്‍ നിന്ന് 33 ആക്കി ഉയര്‍ത്താന്‍ ജൂലായില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗമാണ് അനുമതി നല്‍കിയത്.
Post Your Comments