ഭോപ്പാല്‍ : സന്യാസികളെ അവഹേളിക്കുന്ന പരാമര്‍ശം നടത്തിയ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദ്വിഗ്വിജയ് സിംഗിനെതിരെ മാന നഷ്ടത്തിന് കേസെടുത്തു. കേസ് അടുത്തമാസം ഒന്‍പതാം തിയതി പരിഗണിക്കും. ദിഗ്വിജയ് സിംഗിന്റെ പരാമര്‍ശം സന്ന്യാസി-ഹിന്ദു സമൂഹത്തെ അപകീര്‍ത്തിപ്പെടുത്തിയെന്നും, ഇത് ഗുരുതരമായ കുറ്റകൃത്യമാണെന്നും പരാതിയില്‍ പറയുന്നു.കാഷായ വസ്ത്രധാരികള്‍ അമ്പലത്തിനകത്ത് സ്ത്രീകളെ പീഡിപ്പിക്കുകയും ലഹരി പദാര്‍ത്ഥങ്ങളും മറ്റും വില്‍ക്കുകയും ചെയ്യുന്നു എന്നായിരുന്നു ദിഗ്വിജയ് കഴിഞ്ഞ ദിവസം ആരോപിച്ചത്.
മധ്യപ്രദേശിലെ ആത്മീയ സംഘടനയായ അധ്യാത്മിക് വിഭാഗ് സംഘടിപ്പിച്ച സന്ത് സമാഗമത്തിലായിരുന്നു ദ്വിഗ്വിജയ് സിംഗ് സന്ന്യാസികളെ അവഹേളിക്കുന്ന പരാമര്‍ശം നടത്തിയത്. ബിജെപി നേതാവ് നല്‍കിയ പരാതിയെ തുടര്‍ന്നാണ് ദ്വിഗ്വിജയ്‌ക്കെതിരെ പോലീസ് കേസെടുത്തത്.മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ് ഉള്‍പ്പെടെയുള്ള പ്രമുഖര്‍ വേദിയില്‍ ഇരിക്കെയായിരുന്നു ദ്വിഗ്വിജയ് സിംഗിന്റെ വിവാദ പരാമര്‍ശം. ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നുവന്നത്.
Post Your Comments