
ഹൈദരാബാദ്•തെലുങ്ക് സൂപ്പര്‍ സ്റ്റാര്‍ അക്കിനേനി നാഗാര്‍ജുനയുടെ കൃഷിയിടത്തില്‍ മൃതദേഹത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. തെലങ്കാനയിലെ മഹബൂബ് നഗറിലെ പാപ്പിറെഡ്ഡുഗുഡ ഗ്രാമത്തിലെ കൃഷിഭൂമിയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് ജോലിക്കാര്‍ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്.
ജീര്‍ണ്ണിച്ച നിലയിലുള്ള മൃതദേഹത്തിന് മാസങ്ങളുടെ പഴക്കമുണ്ടെന്ന് കരുതുന്നു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചു.
40 ഏക്കറോളം വരുന്ന വലിയ കൃഷിസ്ഥലം നാഗാർജുന കുറച്ചുനാൾ മുമ്പ് വാങ്ങിയതാണെന്നും അമല അക്കിനേനി അടുത്തിടെ, സെപ്റ്റംബർ ആദ്യ വാരത്തിൽ ഇവിടം സന്ദര്‍ശിച്ചിരുന്നതായും അടുത്ത വൃത്തങ്ങള്‍ പറയുന്നു . കൃഷിസ്ഥലം പരിശോധിക്കാനും ജൈവകൃഷിക്ക് ഭൂമി ഒരുക്കാനും ബുധനാഴ്ച കുടുംബം ഒരു സംഘത്തെ അയച്ചിരുന്നു. ഇവരാണ് മൃതദേഹം കണ്ടെത്തിയത്.
Post Your Comments