എല്ലാവരേയും പ്രശ്നത്തിൽ ആക്കുന്ന ഒന്നാണ് പ്രായമാകുക എന്നത്. ചർമ്മത്തിൽ ഉണ്ടാവുന്ന ഓരോ മാറ്റവും നമ്മുടെ സൗന്ദര്യത്തെ എങ്ങനെ ബാധിക്കുന്നു എന്ന് തിരിച്ചറിയാൻ സാധിക്കും. പ്രായാമാവുന്നതിന്റെ ആദ്യ ലക്ഷണം കഴുത്തിൽ കാണപ്പെടുന്ന ചുളിവുകളാണ്. കഴുത്തിലെ ചുളിവിനെ ഇല്ലാതാക്കി ചർമ്മത്തിന് ആരോഗ്യവും കരുത്തും നൽകുന്ന ഒന്നാണ് വിറ്റാമിൻ ഇ ഓയിൽ. അതിനായി അൽപം കറ്റാര്‍ വാഴയിൽ ഇത് മിക്സ് ചെയ്ക് കഴുത്തിന് ചുറ്റും തേച്ച് പിടിപ്പിക്കുക. ഇത് ചർമ്മത്തിലെ ചുളിവുകൾ അകറ്റും. കഴുത്തിലെ കരുവാളിപ്പ് മാറ്റുന്നതിനും ഇത് സഹായിക്കും.
വിറ്റാമിൻ ഇ ഓയിൽ എടുത്ത് ഇതിൽ മഞ്ഞപ്പൊടിയും അൽപം റോസ് വാട്ടറും മിക്സ് ചെയ്ത് ഇത് കഴുത്തിൽ നല്ലതു പോലെ തേച്ച് പിടിപ്പിക്കുക. അരമണിക്കൂറിനു ശേഷം കഴുകിക്കളയാവുന്നതാണ്. ഇത് ചർമ്മത്തിൽ ഉണ്ടാവുന്ന പല അസ്വസ്ഥതകളേയും പരിഹരിക്കുന്നു. പപ്പായയും വിറ്റാമിന്‍ ഇഓയിലും മറ്റൊരു പരിഹാരമാർഗമാണ്. ഒരു ടേബിള്‍ സ്പൂണ്‍ നല്ലതു പോലെ പഴുത്ത പപ്പായ അല്‍പം ഓയില്‍ മിക്‌സ് ചെയ്ത് തേച്ച് പിടിപ്പിക്കാം. 20 മിനിട്ടിനു ശേഷം കഴുകിക്കളയാവുന്നതാണ്. വെറും ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഇത് കഴുത്തിലെ ചുളിവിനെ മാറ്റും.
Post Your Comments