പാലാ: ഇടതുമുന്നണിക്കൊപ്പം നില്‍ക്കുന്ന ഒരാള്‍ പാലായില്‍ നിന്നുണ്ടായാല്‍ അത് പാലായ്ക്കു കൂടുതല്‍ ഗുണകരമാകുമെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. പാലാ ഇടതു മുന്നണിക്കൊപ്പം നിന്നില്ല എന്നതുകൊണ്ട് വിവേചനം ഉണ്ടായിട്ടില്ലെന്നും വോട്ടര്‍മാര്‍ക്ക് വലിയ അവസരമാണ് കൈവന്നിരിക്കുന്നതെന്നും ഇടതുമുന്നണി സ്ഥാനാര്‍ത്ഥി മാണി സി കാപ്പന്റെ തിരഞ്ഞെടുപ്പ് പ്രചാരണയോഗത്തില്‍ സംസാരിക്കവേ അദ്ദേഹം പറയുകയുണ്ടായി.
Read also: മന്ത്രി മേഴ്‌സിക്കുട്ടിയമ്മയ്ക്ക് തിരഞ്ഞെടുപ്പ് ഓഫീസറുടെ താക്കീത്
മൂന്നേകാല്‍ വര്‍ഷം എല്‍ഡിഎഫ് കേരളം ഭരിച്ചപ്പോള്‍ നമ്മുടെ നാടിന്റെ അവസ്ഥയ്ക്ക് മാറ്റം വന്നു. കാര്‍ഷികരംഗം മൂന്നേകാല്‍വര്‍ഷം മുമ്പ് പിറകോട്ടായിരുന്നു പോയിരുന്നത്. അന്നത്തെ കണക്കനുസരിച്ച് കാര്‍ഷികവളര്‍ച്ച 4.6 ശതമാനം പിന്നോട്ടുപോയി. ഇന്ന് ആ സ്ഥിതിയില്ല എന്ന് എല്ലാവര്‍ക്കും അറിയാം. അഴിമതി ആരു കാണിച്ചാലും അവരെ സംരക്ഷിക്കാതിരിക്കണമെങ്കില്‍ സ്വയം അഴിമതി കാണിക്കാതിരിക്കണം. ആര് അഴിമതി കാണിച്ചാലും രക്ഷപ്പെടില്ല. കര്‍ക്കശമായ നടപടിയുണ്ടാകും. ആ നടപടികളെ ഒരാളെയോ പ്രത്യേക വിഭാഗത്തെയോ ലക്ഷ്യമിട്ടുകൊണ്ടല്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Post Your Comments