KeralaLatest NewsIndia

പിഡിപി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅ്ദനി ആശുപത്രിയില്‍

ബംഗളൂരു: ശാരീരിക അസ്വസ്ഥത വര്‍ധിച്ചതിനെതുടര്‍ന്ന് പിഡിപി നേതാവ് അബ്ദുന്നാസര്‍ മഅ്ദനിയെ ബെംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.മഅ്ദനി തന്നെയാണ് ഇക്കാര്യം ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്. വൈറ്റ്ഫീല്‍ഡ് സൗഖ്യ ഹോളിസ്റ്റിക് റിസര്‍ച് സെന്‍റര്‍ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.ഡയബറ്റിക് ന്യൂറോപ്പതി മൂര്‍ച്ഛിച്ചതിനാല്‍ 15 ദിവസത്തേക്കാണ് ആശുപത്രിയില്‍ പ്രവേശിപ്പിത്. നല്ല ചൂടുള്ള സമയത്ത് പോലും തണുത്ത് വിറയ്ക്കുന്ന തരത്തില്‍ പ്രമേഹം മൂര്‍ച്ഛിച്ചതിനെതുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഒരു വര്‍ഷത്തിലധികമായി ഉള്ള പ്രശ്‌നമാണെങ്കിലും ഇപ്പോള്‍ കൂടുതല്‍ വിഷമകരമായിട്ടുണ്ടെന്നും എല്ലാവരും പ്രാര്‍ഥനയില്‍ ഉള്‍പ്പെടുത്തണമെന്ന് അഭ്യര്‍ഥിച്ചുമാണ് മഅ്ദനി പോസ്റ്റ് അവസാനിപ്പിക്കുന്നത്.ബംഗളൂരു സ്‌ഫോടന കേസില്‍ വിചാരണ നേരിടുന്ന മഅദനിയുടെ രോഗാവസ്ഥ കണക്കിലെടുത്ത്, വിചാരണ പൂര്‍ത്തിയാകും വരെ സുപ്രീം കോടതി ജാമ്യം അനുവദിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button