Latest NewsKeralaNews

നാളെ അറിയാം ആ ഭാഗ്യവാനാരെന്ന്- കേരള ഭാഗ്യക്കുറിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയുമായി ഓണം ബംപര്‍

തിരുവനന്തപുരം: നാളെയാണ് ഓണം ബംപര്‍ ലോട്ടറി നറുക്കെടുപ്പ്. കേരള ഭാഗ്യക്കുറിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയുമായി 12 കോടി രൂപയുടെ സമ്മാനം അടങ്ങുന്നതാണ് ഓണം ബംപര്‍. ഒന്നാം സമ്മാനം ലഭിക്കുന്നയാള്‍ക്കു കിട്ടുക 7.56 കോടി രൂപ. ഒന്നാം സമ്മാനത്തുകയുടെ 63 ശതമാനമാണ് ഇതോടെ സമ്മാനാര്‍ഹനു ലഭിക്കുക.

ഏജന്‍സി കമ്മിഷനും ആദായ നികുതിയും കിഴിച്ചുള്ള തുകയാണിത്. ഏജന്റ് കമ്മീഷന്‍ 1.20 കോടിയും ആദായ നികുതി- 3.24 കോടിയുമാണ്. നാളെ അറിയാം ആരാണ് ഒന്നാം സമ്മാനത്തിന് അര്‍ഹനെന്ന്. 1967 ല്‍ കേരളത്തിലാണു രാജ്യത്താദ്യമായി ലോട്ടറി വകുപ്പ് തുടങ്ങിയത്. തിങ്കള്‍ മുതല്‍ ശനി വരെ നറുക്കെടുക്കുന്ന പ്രതിവാര ലോട്ടറികള്‍, വാര്‍ഷിക ബംപര്‍ ലോട്ടറികളായ ഓണം, വിഷു, ക്രിസ്മസ്, പൂജാ, മണ്‍സൂണ്‍, സമ്മര്‍ ബംപര്‍ ലോട്ടറികളും കൂടി ചേരുമ്പോഴാണ് കേരള ലോട്ടറികളുടെ നിര പൂര്‍ണമാകുന്നത്.

READ ALSO: പാലില്‍ ഒരു നുള്ള് മഞ്ഞള്‍ ചേര്‍ത്ത് കുടിച്ചാല്‍ അത്ഭുതകരമായ മാറ്റങ്ങള്‍

ആദ്യ ലോട്ടറിയുടെ ടിക്കറ്റ് വില ഒരു രൂപയും ഒന്നാം സമ്മാനം അന്‍പതിനായിരം രൂപയുമായിരുന്നു. 52 വര്‍ഷംകൊണ്ട് കേരള ലോട്ടറിയുടെ ഒന്നാം സമ്മാനം അമ്പതിനായിരത്തില്‍നിന്നു 12 കോടിയിലേക്ക് വളര്‍ന്നു. തിരുവോണം ബംപര്‍ ലോട്ടറിക്ക് കഴിഞ്ഞ വര്‍ഷം 10 കോടിയായിരുന്നു ഒന്നാം സമ്മാനം.

READ ALSO: പ്രളയക്കെടുതി: സ്ഥിതിഗതികൾ വിലയിരുത്താന്‍ കേന്ദ്രസംഘം ഇന്ന് വടക്കൻ ജില്ലകളിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button