Latest NewsNews

ഇതരസമുദായക്കാരുടെ വീട്ടില്‍ നിന്നും ഭക്ഷണം കഴിച്ചു; 68കാരന്റെ കാല്‍ സഹോദരപുത്രന്‍ നാട്ടുകാരുടെ മുന്നില്‍വെച്ച് വെട്ടിമാറ്റി

മറയൂര്‍: ഇതരസമുദായക്കാരുടെ വീട്ടില്‍ പോകുകയും ഭക്ഷണം കഴിക്കുകയും ചെയ്ത 68കാരനെ കാല്‍ സഹോദരപുത്രന്‍ വാക്കത്തികൊണ്ട് വെട്ടിമാറ്റി. കര്‍ശനാട് സ്വദേശിയായ മുത്തുപാണ്ടിയുടെ കാലാണ് മുട്ടിന് താഴെയായി വെട്ടിയത്. പ്രതിയായ മുരുകന്‍ ഒളിവിലാണ്. കാലിന്റെ 95 ശതമാനം ഭാഗവും അറ്റു. ആളുകള്‍ നോക്കിനില്‌ക്കെയാണ് ക്രൂരകൃത്യം.

കോവില്‍ക്കടവ് ദെണ്ഡുകൊമ്പ് ജങ്ഷനിലുള്ള വ്യാപാര സ്ഥാപനത്തിന് മുന്‍പിലെ തിണ്ണയില്‍ ഇരിക്കുകയായിരുന്നു മുത്തുപാണ്ടി. വാക്കത്തിയുമായിവന്ന മുരുകന്‍ കാല്‍വെട്ടുകയായിരുന്നു. തുടര്‍ന്ന് ഓട്ടോറിക്ഷയില്‍ കയറി ഇയാള്‍ സ്ഥലംവിടുകയും ചെയ്തു. ചൊവ്വാഴ്ച്ച രാവിലെ 9-45 നായിരുന്നു സംഭവം. പതിനഞ്ച് മിനിട്ടോളം മുത്തുപാണ്ടി ചോരവാര്‍ന്ന് ഇവിടെ കിടന്നു. പേടി കാരണം ആരും തിരിഞ്ഞുനോക്കിയില്ല.

തുടര്‍ന്ന് അഞ്ച് കിലോമീറ്റര്‍ അകലെനിന്ന് മറയൂര്‍ പോലീസെത്തി സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചു. ശസ്ത്രക്രിയയ്ക്കായി കോയമ്പത്തൂര്‍ ഫിംസിലേക്ക് മാറ്റി. ഇതര സമുദായക്കാരുടെ വീട്ടില്‍ പോകുന്നുവെന്നും ഭക്ഷണം കഴിക്കുന്നുവെന്നും പറഞ്ഞ് മുരുകന്‍ നിരന്തരം തന്നോട് വഴക്കിടാറുണ്ടെന്ന് പരിക്കേറ്റ മുത്തുപാണ്ടി പോലീസിന് മൊഴി നല്‍കി. തമിഴ് തേവര്‍ സമുദായത്തില്‍പ്പെട്ടവരാണിവര്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button