ജീവിതത്തില്‍ വളരെയധികം ആവശ്യമായ ഒന്നാണ് ഉറക്കം. അതേസമയം, ഉറക്കം ഇല്ലാത്ത അവസ്ഥ ഇന്ന് പലരും അനുഭവിക്കുന്ന ഒന്നാണ്. പല കാരണങ്ങള്‍ കൊണ്ടും ഉറക്കമില്ലാത്തവരാണ് നമ്മളില്‍ പലരും. മാനസികപ്രശ്‌നങ്ങള്‍ കൊണ്ടും സ്‌ട്രെസ് കൊണ്ടും എന്തിന് ഫോണിന്റെ അമിത ഉപയോഗം മൂലം പോലും ഉറക്കം നഷ്ടപ്പെടാം. ഉറക്കകുറവ് മൂലം മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടാകാനുളള സാധ്യതയും ഏറെയാണ്.
ഉറക്കവും മനസ്സും തമ്മില്‍ വളരെയധിതം ബന്ധപ്പെട്ടിരിക്കുന്നു എന്ന് എല്ലാവര്‍ക്കുമറിയാം. എന്നാല്‍ ഇപ്പോഴിതാ ഉറക്കമില്ലായ്മ ശരീരത്തെ ബാധിക്കുന്നത് എങ്ങനെയെന്നാണ് പുതിയൊരു പഠനം പറയുന്നത്. ജോലിക്ക് പോകുന്നവരില്‍ ആണ് കൂടുതലും ഉറക്കകുറവ് കാണുന്നത്. ഷിഫ്റ്റും മറ്റും ഒക്കെ കാരണം ഇങ്ങനെ ഉറക്കം കുറയാം.
ഈ ഉറക്കകുറവ് മൂലം ഭക്ഷണം കൂടുതലായി കഴിക്കുകയും നിങ്ങളെ അമിതവണ്ണത്തിലേക്ക് എത്തിക്കുകയും ചെയ്യുമെന്നാണ് പഠനം പറയുന്നത്. പെന്‍സില്‍വാനിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയാണ് പഠനം നടത്തിയത്. ജേണല്‍ ഓഫ് ലിപ്പിഡ് റിസര്‍ച്ചില്‍ പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുകയും ചെയ്തു.
ഉറക്കത്തിന്റെ ധൈര്‍ക്യം കുറയുമ്പോള്‍ വിശപ്പ് കൂടുമത്രേ. ഉറക്കം ഇല്ലാത്തവരില്‍ പൊണ്ണതടി ഉണ്ടാകാനും പ്രമേഹം വരാനുമുള്ള സാധ്യതയുണ്ടെന്നും ഗവേഷകര്‍ പറയുന്നു.
Post Your Comments