Latest NewsNewsIndia

കുടുംബ വഴക്കിനിടെ ഭർത്താവ്, ഭാര്യയ്ക്ക് നേരെ എറിഞ്ഞ കല്ല് കൊണ്ടത് അയൽവാസിയായ സ്ത്രീക്ക് : ദാരുണമരണം

ബെംഗളൂരു : കുടുംബ വഴക്കിനിടെ ഭർത്താവ്, ഭാര്യയ്ക്ക് നേരെ എറിഞ്ഞ കല്ല് കൊണ്ട് അയൽവാസിയായ സ്ത്രീക്ക് ദാരുണാന്ത്യം. ബംഗളൂരുവിലെ ജെ.ജെ നഗറിൽ കല്ലേറ് കൊണ്ട് ലളിതമ്മ (50) ആണ് മരിച്ചത്. മ​​ഞ്ജു​​നാ​​ഥും ഭാ​​ര്യ സു​​ന​​ന്ദ​​യും പതിവായി അ​​ടി​​പി​​ടി​​യും വഴുക്കുമാണ്. സംഭവം നടന്ന ദിവസവും മ​​ഞ്ജു​​നാ​​ഥ് സു​​ന​​ന്ദ​​യെ മ​​ർ​​ദ്ദിക്കാ​​ൻ തു​​ട​​ങ്ങി​​യതോടെ ബ​​ഹ​​ളം കേട്ട് ല​​ളി​​ത​​മ്മ ഓടി എത്തി. സു​​ന​​ന്ദ​​യെ ര​​ക്ഷി​​ക്കാ​​ൻ ശ്ര​​മി​​ച്ച ല​​ളി​​ത​​മ്മ​​യെ​​യും മ​​ഞ്ജു​​നാ​​ഥ്​ ആ​​ക്ര​​മിച്ചു. തുടർന്ന് സുനന്ദയ്ക്ക് നേരെ കല്ലെറിയുകയും, കല്ല് മാറി ലളിതമ്മയ്ക്ക് കൊള്ളുകയുമായിരുന്നു. ബോധം നഷ്ടപ്പെട്ട ല​​ളി​​ത​​മ്മ​​യെ ഉ​​ട​​ൻ​​ത​​ന്നെ ആ​​ശു​​പ​​ത്രി​​യി​​ലെ​​ത്തി​​ച്ചെ​​ങ്കി​​ലും മരണപ്പെട്ടിരുന്നു. സം​​ഭ​​വ​​ത്തി​​ൽ മ​​ഞ്ജു​​നാ​​ഥി​​നെ​​തി​​രെ കേ​​സെ​​ടു​​ത്തു. ഇ​​യാ​​ൾ ഒ​​ളി​​വി​​ലാ​​ണെന്നും. ഉടൻ പിടികൂടുമെന്നും ജെ.​​ജെ ന​​ഗ​​ർ പോലീസ് പറഞ്ഞു.

Also read : ട്യൂഷന്‍ അദ്ധ്യാപികയെ 12വയസുകാരൻ കുത്തികൊലപ്പെടുത്തി

shortlink

Related Articles

Post Your Comments

Related Articles


Back to top button