WomenLife Style

കരുത്തുറ്റ നീളൻ മുടിയ്ക്കായി ഈ മിശ്രിതം

മുടിയുടെ ആവശ്യത്തിനായി മാത്രം ആയിരക്കണക്കിന് രൂപയാണ് നിരവധി പേർ ചിലവാക്കുന്നത്. എന്നാൽ മുടിക്ക് നൽകുന്നത് ആരോഗ്യം അല്ല അനാരോഗ്യമാണ്. അതേസമയം ചെമ്പരത്തിയും ഉള്ളിയും ചേർന്ന മിശ്രിതം മുടിക്ക് വളരെ നല്ലതാണെന്നാണ് പറയപ്പെടുന്നത്. നല്ല നാടൻ ചെമ്പരത്തിയും അൽപം ചുവന്നുള്ളിയും ചേർത്ത് മിക്സിയിൽ നല്ലതു പോലെ അടിച്ചെടുക്കാവുന്നതാണ്. ഇത് പേസ്റ്റ് രൂപത്തിൽ ആക്കി അത് മുടിയിൽ നല്ലതു പോലെ തേച്ച് പിടിപ്പിക്കണം. പതിനഞ്ച് മിനിട്ടിന് ശേഷം ഇത് കഴുകിക്കളയാം. ഇത് മുടി വളരാൻ നല്ല രീതിയിൽ സഹായിക്കും.

സൗന്ദര്യ സംരക്ഷണത്തിന് വേണ്ടി പല വിധത്തിലുള്ള പ്രശ്നങ്ങളെ ഇല്ലാതാക്കുന്നതിന് നമുക്ക് ചെമ്പരത്തി സഹായകമാണ്. ഇത് മുടിയുടെ ആരോഗ്യത്തിനും കരുത്തിനും സഹായിക്കും ഹെയർഫോളിക്കുകളിലേക്കുള്ള രക്തചംക്രമണം വർദ്ധിപ്പിച്ച് ഈ ,മിശ്രിതം മുടി വളര്‍ച്ച ത്വരിതപ്പെടുത്തുകയും ചെയ്യും. കഷണ്ടിക്കും പരിഹാരമായി ഈ മിശ്രിതം ഉപയോഗിക്കാവുന്നതാണ്. അകാലനരയെന്ന പ്രശ്നത്തിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ഈ മിശ്രിതം ഉപയോഗിക്കാവുന്നതാണ്. ഇത് മുടിയുടെ ഉള്ളിൽ ഇറങ്ങിച്ചെന്ന് ഏത് നരച്ച മുടിയേയും കറുപ്പിക്കുന്നു.താരൻ മുടി കൊഴിച്ചിലിന്‍റെ പ്രധാന കാരണങ്ങളിൽ ഒന്നാണ്. താരനെ അകറ്റാൻ ഏറ്റവും മികച്ച് നിൽക്കുന്ന ഒന്നാണ് ഉള്ളി ചെമ്പരത്തി പേസ്റ്റ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button